ക്യൂആര്‍ കോഡ് ശരിയായില്ലെങ്കില്‍ പണം നഷ്ടപ്പെടാം; ജാഗ്രതാ നിര്‍ദേശവുമായി പൊലീസ്

തിരുവനന്തപുരം: ഇടപാടുകള്‍ക്കായി വ്യാപകമായി ഉപയോഗിക്കുന്ന ക്യൂആര്‍ കോഡുകള്‍ സ്‌കാന്‍ ചെയ്യുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് പൊലീസ് മുന്നറിയിപ്പ്. ക്യൂആര്‍ കോഡ് വഴി ലഭിക്കുന്ന യുആര്‍എല്‍ സുരക്ഷിതമാണെന്നും വിശ്വസനീയമായ ഉറവിടത്തില്‍ നിന്നാണെന്നും ഉറപ്പാക്കണമെന്ന് പൊലീസ് ഫെയ്സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

സംശയകരമായ ഇ-മെയില്‍ ലിങ്കുകളിലോ എസ്എംഎസ് ലിങ്കുകളിലോ പോലെ, ക്യൂആര്‍ കോഡുകള്‍ വഴിയും ഫിഷിംഗ് വെബ്‌സൈറ്റുകളിലേക്ക് ആളുകളെ വലിച്ചിഴയ്ക്കാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പില്‍ പറയുന്നു.

QR കോഡ് ഉപയോഗിക്കുമ്പോള്‍ പാലിക്കേണ്ട മുന്‍കരുതലുകള്‍

ആധുനിക ജീവിതത്തില്‍ QR കോഡുകള്‍ ഒഴിവാക്കാനാവാത്ത ഘടകമായി മാറിയിരിക്കുകയാണ്. എന്നാല്‍, സുരക്ഷിതമായി ഉപയോഗിക്കാന്‍ ചില കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.

QR കോഡ് സ്‌കാന്‍ ചെയ്ത് തുറക്കുന്ന ലിങ്ക് സുരക്ഷിതമാണെന്നും വിശ്വസനീയമായ ഉറവിടത്തില്‍ നിന്നാണെന്നും ഉറപ്പാക്കുക