ഓണാഘോഷത്തിമിർപ്പിൽ നാട്‌
​പൂക്കളവും സദ്യയും കലാപരിപാടികളുമായി നാടെങ്ങും ഓണാഘോഷം. വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ഓണക്കിറ്റുകളും വിതരണം ചെയ്തു. സർക്കാർ ഓഫീസുകളിലും വിവിധ സ്ഥാപനങ്ങളിലും ഓണാഘോഷം സംഘടിപ്പിച്ചു. ജീവനക്കാർ ഒരേവേഷം ധരിച്ചെത്തിയാണ് ആഘോഷം കൊഴുപ്പിക്കുന്നത്. വർക്കല ഇ എം എസ് ഭവന് മുന്നിൽ സിപിഐ എം വർക്കല ഏരിയ കമ്മിറ്റി അത്തപ്പൂക്കളവും സദ്യയുമൊരുക്കി. വർക്കല റെയിൽവേ സ്റ്റേഷനിൽ സ്റ്റേഷൻ മാനേജർ എൻ ജയകൃഷ്ണൻ, സൂപ്രണ്ട് സി പ്രസന്നകുമാർ എന്നിവർ നേതൃത്വം നൽകി. ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകിയായിരുന്നു പാലച്ചിറ കിഡ്‌സ് പാലസ് സ്കൂളിന്റെ ഓണാഘോഷം. വർക്കല വാത്സല്യം ചാരിറ്റി ഹോമിലെ അന്തേവാസികൾക്ക് ഓണക്കോടിയും സമ്മാനങ്ങളും നൽകി. മുൻ അസിസ്റ്റന്റ് പൊലീസ് കമീഷണർ ഒ എ സുനിൽ ഉദ്ഘാടനം ചെയ്തു. സ്കൂൾ വൈസ് ചെയർമാൻ ഷീൻ സുരേഷ് അധ്യക്ഷനായി. സ്കൂൾ എംഡി എ ഷിനോദ്, പ്രിൻസിപ്പൽ എസ് സിന്ധു എന്നിവർ ഓണസന്ദേശം നൽകി. വർക്കല നഗരസഭ, താലൂക്ക് ഓഫീസ്, വർക്കല പോസ്റ്റ് ഓഫീസ്, സബ് ആർടി ഓഫീസ്, ഇടവ, ഇലകമൺ, ചെമ്മരുതി, വെട്ടൂർ , ഒറ്റൂർ, മണമ്പൂർ, ചെറുന്നിയൂർ പഞ്ചായത്ത് ഓഫീസുകൾ, വർക്കല, അയിരൂർ പൊലീസ് സ്റ്റേഷനുകൾ, ശിവഗിരി ശ്രീനാരായണ നഴ്‌സിങ് കോളേജ് എന്നിവിടങ്ങളിലും ഓണാഘോഷം സംഘടിപ്പിച്ചു.