വോട്ടിങ് മെഷീനില്‍ സ്ഥാനാര്‍ഥിയുടെ ഫോട്ടോയും ബാലറ്റ് പേപ്പറില്‍ സ്ഥാനാര്‍ത്ഥികളുടെ കളര്‍ ചിത്രങ്ങളും ഉള്‍പ്പെടുത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനം. ബിഹാര്‍ തെരഞ്ഞെടുപ്പ് മുതല്‍ പരിഷ്‌കരണം നടപ്പിലാക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. ഇനി നടക്കാനിരിക്കുന്ന എല്ലാ തെരഞ്ഞെടുപ്പിലും ഇത് പ്രാവര്‍ത്തികമാക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറയുന്നു.
വോട്ടെടുപ്പില്‍ കൃത്രിമത്വം ആരോപിച്ച് ബിഹാറിലെ വോട്ടെടുപ്പിന് മുന്നോടിയായി രാഹുല്‍ ഗാന്ധിയടക്കമുള്ള കോണ്‍ഗ്രസ് നേതൃത്വം രംഗത്ത് വന്നിരുന്നു. ഈ സാഹചര്യത്തിലാണ് വോട്ടര്‍മാര്‍ക്ക് കൂടുതല്‍ കൃത്യതയോടെ സ്ഥാനാര്‍ഥിയെ മനസിലാക്കാന്‍ സഹായിക്കുമെന്ന് കാണിച്ച് വോട്ടിങ് മെഷീനില്‍ ഫോട്ടോ ഉള്‍പ്പെടുത്താനുള്ള തീരുമാനം