കൊട്ടിയം: ബൈക്ക് നിയന്ത്രണം തെറ്റി ബസിന് അടിയിലേക്ക് വീണ് യുവാവ് മരിച്ചു. ചാത്തന്നൂർ സിജോ ഭവനില്‍ ചാക്കോച്ചന്‍റെ മകൻ സിജോ ചാക്കോ(32) ആണ് മരിച്ചത്.

ഇന്നലെ വൈകിട്ട് ആറിന് കൊട്ടിയം സിതാര ജംഗ്ഷനും കൊട്ടിയത്തിനും ഇടയില്‍സർവീസ് റോഡിലായിരുന്നു അപകടം.

ദേശീയ പാതയുടെ ഉയരപ്പാതയ്ക്കായി സ്ഥാപിച്ച കോണ്‍ക്രീറ്റ് ചുവരില്‍ ബൈക്കിന്‍റെ ഹാൻഡില്‍ തട്ടി നിയന്ത്രണം തെറ്റി ബസിന് അടിയിലേക്കു വീഴുകയായിരുന്നു എന്നാണ് പൊലീസ് പറഞ്ഞത്. ഉടൻ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ചികിത്സയിലിരിക്കെ രാത്രി എട്ടിന് മരിച്ചു. ഇയാള്‍ ചാത്തന്നൂരിലെ യൂനി--വേഴ്സ് എന്ന സ്ഥാപനത്തിലെ അധ്യാപകനാണ്. മാതാവ് : കെ. ഷീല ചാക്കോ. സഹോദരി: സിജി ചാക്കോ.