ഒരാൾക്ക് കുത്തേറ്റു. പൊലീസ് എത്തുമ്പോഴേക്കും കുത്തേറ്റ വിദ്യാർത്ഥിയെ ആശുപത്രിയിലേക്ക് മാറ്റി. വിദ്യാർത്ഥിയുടെ വിവരം പൊലീസിന് ലഭിച്ചിട്ടില്ല. കഴിഞ്ഞ ദിവസം വൈകുന്നേരവും വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം നടന്നിരുന്നു. ഇതിൽപ്പെട്ട വിദ്യാർത്ഥികളെ പൊലീസ് പിടികൂടി രക്ഷകർത്താക്കൾക്കൊപ്പം വിട്ടയച്ചിരുന്നു. ഇതിന്റെ തുടർച്ചയാണ് ഇന്നത്തെ സംഘർഷമെന്നാണ് പൊലീസ് കരുതുന്നത്. പോത്തൻകോട് ബസ് സ്റ്റാൻഡിൽ വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം നടക്കുന്നത് സ്ഥിരമാണ്. പോത്തൻകോട് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
