മുന്‍ കളക്ടര്‍ എം നന്ദകുമാര്‍ ഐഎഎസ് അന്തരിച്ചു. 69 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഇന്നലെ രാത്രി8.30 യോടെ ഹൃദയാഘാതത്തെ തുടര്‍ന്നാണ് അദ്ദേഹത്തിന്റെ അന്ത്യം സംഭവിച്ചത്. അനന്തപുരി ആശുപത്രി മോര്‍ച്ചറിയില്‍ മൃതദേഹം സൂക്ഷിക്കും.
തിരുവനന്തപുരം കളക്ടര്‍, പി ആര്‍ ഡി ഡയറക്ടര്‍ എന്നീ നിലകളിലെ ശ്രദ്ധേയമായ പ്രവര്‍ത്തവനങ്ങളിലൂടെ മാധ്യമശ്രദ്ധ പിടിച്ചുപറ്റിയ ഉദ്യോഗസ്ഥനാണ് എം നന്ദകുമാര്‍. രാവിലെ 9 മുതല്‍ വൈകുന്നേരം 3 മണി വരെ ജവഹര്‍ നഗര്‍ യൂണിവേഴ്‌സിറ്റി വിമന്‍സ് അസോസിയേഷന്‍ ഹാളില്‍ പൊതുദര്‍ശനം നടക്കും. പിന്നാലെ പിടിപി നഗറിലെ വസതിയിലേക്ക് മൃതദേഹം കൊണ്ടുപോകും. സംസ്‌കാരം ശാന്തികവാടത്തില്‍ നടക്കും.