കൊല്ലം അഞ്ചലിൽ ഒമ്പതാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയെ പതിവായി ശല്യം ചെയ്യുന്നത് ചോദ്യം ചെയ്ത ബന്ധുവിനെയും സുഹൃത്തിനെയും വിളിച്ചുവരുത്തി വെട്ടി പരിക്കേൽപ്പിച്ച കേസിൽ രണ്ടുപേരെ അഞ്ചൽ പോലീസ് അറസ്റ്റ് ചെയ്തു.

കൊല്ലം അഞ്ചലിൽ ഒമ്പതാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയെ പതിവായി ശല്യം ചെയ്യുന്നത് ചോദ്യം ചെയ്ത ബന്ധുവിനെയും സുഹൃത്തിനെയും വിളിച്ചുവരുത്തി വെട്ടി പരിക്കേൽപ്പിച്ച കേസിൽ 
 രണ്ടുപേരെ അഞ്ചൽ പോലീസ് അറസ്റ്റ് ചെയ്തു.

കോക്കാട് കൊല്ലോണ ത്ത് പടിഞ്ഞാറ്റിൻകരയിൽ 25 വയസ്സുള്ള സുനീഷ്, കോക്കാട് വാഴവിള പടിഞ്ഞാറ്റതിൽ 25 വയസ്സുള്ള ജിത്തു എന്ന് വിളിക്കുന്ന ജയദേവ് എന്നിവരെയാണ് അഞ്ചൽ പോലീസ് പിടികൂടിയത്.

ഇക്കഴിഞ്ഞ പതിനെട്ടാം തീയതിയാണ് കേസിനസ്പദമായ സംഭവം നടക്കുന്നത്.

 പെൺകുട്ടിയുടെ ബന്ധുവായ ചക്കുവരക്കൽ സ്വദേശിയായ മഹീന്ദ്രൻ സുഹൃത്ത് സുഹൃത്ത് ശ്രീതു എന്നിവരെയാണ് പ്രതികൾ ആക്രമിച്ചത്. പരിക്കേറ്റ ശ്രീതു തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും മഹീ ന്ദ്രൻ പുനലൂർ താലൂക്ക് ആശുപത്രിയിലും ചികിത്സ തേടി. ആക്രമണത്തിനിരയായവരുടെ മൊഴി രേഖപ്പെടുത്തി കേസെടുത്ത പോലീസ് പ്രതികളെ പിടികൂടുകയായിരുന്നു.

 ചക്കുവരയ്ക്കലില്‍ വിളിച്ചു വരുത്തിയാണ് പ്രതികൾ ഇവരെ ആക്രമിച്ചത്. സംഭവത്തിനുശേഷം ഒളിവിൽ പോയ പ്രതികളെ അഞ്ചൽ പോലീസ് കോക്കാട് ഭാഗത്തുനിന്നും പിടികൂടുകയായിരുന്നു.

 തെളിവെടുപ്പിനും മെഡിക്കൽ പരിശോധനയും നടത്തിയ പ്രതികളെ കോടതിയിൽ ഹാജരാക്കി കോടതി റിമാൻഡ് ചെയ്തു