വെഞ്ഞാറമൂട് മേൽപാല നിർമ്മാണംപൈലിംഗ് ജോലികൾ നാളെ (വ്യാഴാഴ്ച) മുതൽ ആരംഭിക്കുന്നു.

മേൽപാല നിർമ്മാണവുമായി 
ബന്ധപ്പെട്ട ഗതാഗത നിയന്ത്രണം 
വ്യാഴാഴ്ച മുതൽ നടപ്പിലാക്കും.

ആദ്യത്തെ 15 ദിവസത്തേയ്ക്കുള്ള 
ട്രാഫിക് ക്രമീകരണം താഴെ പറയും 
രീതിയിലായിരിക്കും.

1.കൊട്ടാരക്കരയില്‍ നിന്നു തിരുവനന്തപുരം
ഭാഗത്തേക്കുള്ള വാഹനങ്ങള്‍     
അമ്പലമുക്കിൽ നിന്ന് ഇടത്തേക്ക് 
തിരിഞ്ഞ് ഔട്ടര്‍ റിംഗ് റോഡ്‌ വഴി 
പിരപ്പൻകോട് എത്തി പോകണം. 
എന്നാൽ തിരുവനന്തപുരത്തേക്കുള്ള 
കെ.എസ്.ആർ.ടി.സി വാഹനങ്ങൾ 
എം.സി റോഡ് വഴി വെഞ്ഞാറമൂട്ടിലെത്തി 
ഇടത്തേക്ക് തിരിഞ്ഞ് നാഗരൂകുഴി വഴി ഔട്ടർ 
റിംഗ് റോഡിൽ പ്രവേശിച്ച് പിരപ്പൻകോട് വഴി 
പോകണം. 

2.തിരുവനന്തപുരത്ത് നിന്ന് 
കൊട്ടാരക്കരയിലേക്കുള്ള വാഹനങ്ങള്‍ 
എം. സി റോഡിൽ തൈക്കാട് നിന്ന് തിരിഞ്ഞ് 
സമന്വയ നഗറിൽ നിന്ന് വലത്തേക്ക് 
തിരിഞ്ഞ് പാറയ്ക്കൽ - പാകിസ്ഥാൻമുക്ക് 
വഴി വെഞ്ഞാറമൂട് എം സി റോഡിലെത്തി 
പോകണം.
3.പോത്തൻകോട് ഭാഗത്ത് നിന്ന് 
കൊട്ടാരക്കരയിലേക്കുള്ള വാഹനങ്ങള്‍ 
വേളാവൂര്‍ തിരിഞ്ഞ് വൈദ്യൻ കാവ് - 
പാകിസ്ഥാന്‍ മുക്കിലെത്തി പോകണം.
എന്നാൽ പോത്തൻകോട് നിന്നുള്ള  
കെ.എസ്.ആർ.ടി.സി ബസുകൾക്ക് സമന്വയ 
നഗർ വഴി തന്നെ പാകിസ്ഥാൻ മുക്കിലെത്തി 
പോകാവുന്നതാണ്.

4.നെടുമങ്ങാട് – ആറ്റിങ്ങല്‍ റോഡിൽ  
നിലവില്‍ വാഹനങ്ങൾക്ക് നിയന്ത്രണമില്ല.

ഈ രീതിയിലുള്ള നിയന്ത്രണം 
15 ദിവസത്തേയ്ക്കായിരിക്കും എന്ന് 
കെ.ആർ.എഫ്.ബി, കെ.എസ്.ആർ.ടി.സി 
ഉദ്യോഗസ്ഥർ അറിയിച്ചു.