ചൈന അമ്പരപ്പിച്ചിരിക്കുകയാണ് ശാസ്ത്ര ലോകത്തിനും മാനവരാശിക്കും മറക്കാനാവാത്ത ഒരു സംഭാവന നൽകിക്കൊണ്ട്,

ചൈന അമ്പരപ്പിച്ചിരിക്കുകയാണ് ശാസ്ത്ര ലോകത്തിനും മാനവരാശിക്കും മറക്കാനാവാത്ത ഒരു സംഭാവന നൽകിക്കൊണ്ട്,
ശരീരത്തിലെ എല്ല് പൊട്ടിയാല്‍ വെറും മൂന്ന് മിനിറ്റിനുള്ളില്‍ എല്ലുകളിലെ പൊട്ടല്‍ ഒട്ടിച്ചുചേര്‍ക്കാന്‍ കഴിയുന്ന ഒരു മെഡിക്കല്‍ ബോണ്‍ ഗ്ലൂ വികസിപ്പിച്ചെടുത്ത് ചൈന. ഇത്തരത്തിലുള്ള ഒരു ബോണ്‍ ഗ്ലൂ വികസിപ്പിക്കാന്‍ ഗവേഷകര്‍ വളരെക്കാലമായി ശ്രമിക്കുകയായിരുന്നു. ചൈനീസ് ഗവേഷകരാണ് ഈ രംഗത്ത് നിര്‍ണായക മുന്നേറ്റം നടത്തിയത്.
എല്ലുകളുടെ പൊട്ടൽ നിമിഷങ്ങൾക്കുള്ളിൽ ഭേദമാക്കാൻ കഴിയുന്ന വിപ്ലവകരമായ സാങ്കേതികവിദ്യ വികസിപ്പിച്ചിരിക്കുകയാണ് ചൈനീസ് ഗവേഷകർ. കിഴക്കൻ ചൈനയിലെ ഷെജിയാങ് പ്രവിശ്യയിലെ ഒരു ഗവേഷക സംഘമാണ് ഇതിന് പിന്നിൽ.

'ബോൺ-02' എന്ന് പേരിട്ടിരിക്കുന്ന ഈ മെഡിക്കൽ ബോൺ ഗ്ലൂ പൊട്ടലുകൾ അതിവേഗം ഒട്ടിച്ചു ചേർക്കാനുള്ള ശേഷി നൽകുന്നു. സാധാരണഗതിയിൽ എല്ലുകളുടെ പരിക്ക് ഭേദമാകാൻ വേണ്ടിവരുന്ന നീണ്ട സമയം ഗണ്യമായി കുറയ്ക്കാൻ ഈ പുതിയ സാങ്കേതികവിദ്യ സഹായിക്കും.
ഈ പശ ഉപയോഗിച്ച് ഒട്ടിച്ച എല്ലുകൾക്ക് ബലം നൽകാൻ സ്റ്റീൽ പ്ലേറ്റുകളോ സ്ക്രൂകളോ ആവശ്യമില്ല. എന്നത് മറ്റൊരു പ്രത്യേകതയാണ് അതുപോലെ, ഇത് അണുബാധകൾക്കും ശരീരത്തിന്റെ പ്രതിപ്രവർത്തനങ്ങൾക്കും ഉള്ള സാധ്യതകൾ കുറയ്ക്കുന്നു. രക്തം വാർന്നുകൊണ്ടിരിക്കുന്ന സാഹചര്യങ്ങളിൽ പോലും വെറും മൂന്ന് മിനിറ്റിനുള്ളിൽ എല്ലുകളെ ബലമായി ഒട്ടിച്ചു നിർത്തും എന്നതാണ് ഇതിൻ്റെ സവിശേഷത. 1940-കളിൽ വികസിപ്പിച്ച ആദ്യകാല ബോൺ ഗ്ലൂകൾ ജെലാറ്റിൻ, എപ്പോക്‌സി റെസിനുകൾ, അക്രിലേറ്റുകൾ തുടങ്ങിയവയെ അടിസ്ഥാനമാക്കിയുള്ളവയായിരുന്നു. എന്നാൽ അവയൊന്നും ഫലപ്രദമല്ലാത്തതിനാൽ ഉപേക്ഷിക്കപ്പെട്ടു. പുതിയ സാങ്കേതികവിദ്യ പഴയതിലുള്ള എല്ലാ പോരായ്മ‌കളെയും പരിഹരിക്കുന്നു. 150-ലധികം രോഗികളിൽ നടത്തിയ പരീക്ഷണങ്ങളിൽ ബോൺ ഗ്ലൂവിന്റെ സുരക്ഷയും ഫലപ്രാപ്തിയും സ്ഥിരീകരിച്ചിട്ടുണ്ട്.
ഈ പശയുടെ മറ്റൊരു സവിശേഷത എല്ലുകൾ പൂർണ്ണമായി ഭേദമാകുമ്‌ബോൾ ഇത് സ്വാഭാവികമായി ശരീരത്തിലേക്ക് ആഗിരണം ചെയ്യപ്പെടും എന്നതാണ്. അതിനാൽ ഇംപ്ലാന്റുകള്‍ നീക്കം ചെയ്യാന്‍ മറ്റൊരു ശസ്ത്രക്രിയയുടെ ആവശ്യമില്ല. സുരക്ഷയുടെയും ഫലപ്രാപ്തിയുടെയും കാര്യത്തില്‍ 'ബോണ്‍-02' മികച്ച പ്രകടനം കാഴ്ചവെച്ചതായി പരിശോധനകളിലൂടെ സ്ഥിരീകരിച്ചിട്ടുണ്ട്. പരീക്ഷണഘട്ടത്തില്‍ നടപടിക്രമം 180 സെക്കന്‍ഡില്‍ താഴെ അതായത് മൂന്ന് മിനിറ്റിനുള്ളില്‍ പൂര്‍ത്തിയായി. പരമ്പരാഗത ചികിത്സാ രീതികളില്‍ സ്റ്റീല്‍ പ്ലേറ്റുകളും സ്‌ക്രൂകളും ഘടിപ്പിക്കുന്നത് വലിയ മുറിവ് അവശേഷിപ്പിച്ചിരുന്നു. അതൊന്നും ആവശ്യമില്ലെന്നാണ് ഗവേഷകര്‍ പറയുന്നത്. 150-ലധികം രോഗികളില്‍ ബോണ്‍ ഗ്ലൂ വിജയകരമായി പരീക്ഷിച്ചിട്ടുണ്ട്. ഈ പശ ഉപയോഗിച്ച് ഒട്ടിച്ച എല്ലുകള്‍ ശരീരത്തില്‍ ശക്തമായി നിലനിന്നു. പരമ്പരാഗത ലോഹ ഇംപ്ലാന്റുകള്‍ക്ക് പകരമാകാന്‍ ഈ ഉല്‍പ്പന്നത്തിന് കഴിയുമെന്ന് എടുത്തു കാണിക്കുന്നതാണ് പുതിയ പരീക്ഷണങ്ങള്‍.