ഓണം മലയാളികളുടെ ദേശീയ ഉത്സവവും അതോടൊപ്പം ഏറ്റവും കൂടുതൽ വാണിജ്യവും നടക്കുന്ന കാലഘട്ടവും ആണ്. നിരത്തിലും കടകളിലും ഏറ്റവും തിരക്കേറിയ ദിവസങ്ങൾ. 

സ്വാഭാവികമായും ഗതാഗതക്കുരുക്കും അക്ഷമയും എല്ലാം നിരത്തിൽ പ്രകടിപ്പിക്കപ്പെട്ടേക്കാം. 

അനാവശ്യ യാത്രകൾ ഒഴിവാക്കിയും ലഹരിപദാർത്ഥങ്ങൾ പോലെയുള്ള വസ്തുക്കൾ ഉപയോഗിച്ചുകൊണ്ടുള്ള നിരത്ത് ഉപയോഗവും എല്ലാം പൂർണമായും ഒഴിവാക്കേണ്ട കാലഘട്ടം കൂടിയാണ് ഇത്.

നിരത്തുകൾ ആഘോഷങ്ങൾക്കുള്ള വേദികളല്ല എന്ന തിരിച്ചറിവാണ് നിരത്തിലിറങ്ങുന്ന ഓരോ പൗരനും ഉണ്ടാകേണ്ടത്.

എല്ലാവരും സന്തോഷത്തോടെ സമാധാനത്തോടെ സ്വന്തം വീടുകളിൽ ആഘോഷിക്കാൻ കഴിയുമ്പോഴാണ് ഓണം അർത്ഥപൂർണ്ണമാകുന്നത് .

അതുകൊണ്ടുതന്നെ ഓരോ മലയാളിയുടെയും കടമയാണ് മനോഹരമായതും തടസ്സങ്ങൾ ഇല്ലാത്തതുമായ ഒരു ഓണക്കാലവും യാത്രകളും ഒരുക്കുക എന്നുള്ളത്.

സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും സർവ്വോപരി അപകടരഹിതവുമായ ഒരു ഓണം .
വരൂ നമുക്ക് ഒരുമിച്ചോണമൊരുക്കാം....

#mvdkerala