ഈ മാസത്തെ ഉയർന്ന നിരക്കിൽ സ്വർണം!! അറിയാം ഇന്നത്തെ സ്വർണവില

കഴിഞ്ഞ ദിവസങ്ങളിലായി റെക്കോർഡ് വിലയുമായി കുതിക്കുകയായിരുന്നു സ്വർണ്ണം. എണ്‍പതിനായിരം രൂപയും കടന്ന് സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണിപ്പോൾ സ്വർണ വില.
ഈ മാസത്തെ ഏറ്റവും ഉയർന്ന വില നിലവാരമാണ് ഇന്ന് സ്വർണ്ണത്തിനുള്ളത്. പവന് 81,040 രൂപയാണ് ഇന്നത്തെ വില. ഇന്നലെയും ഇതേ വില തന്നെയായിരുന്നു സ്വർണ്ണത്തിന്. ഇന്നലത്തെ റേറ്റ് ആയ 10,130 രൂപ തന്നെയാണ് ഇന്നും ഗ്രാമിന്. ഈ മാസം ഒന്നാം തീയതി രേഖപ്പെടുത്തിയ 77,640 രൂപയായിരുന്നു സ്വര്‍ണത്തിന്റെ ഏറ്റവും കുറഞ്ഞ നിരക്ക്. പിന്നെ തുടര്‍ന്നുള്ള ദിവസങ്ങളില്‍ സ്വര്‍ണത്തിന്റെ വില തുടര്‍ച്ചയായി വര്‍ധിക്കുകയായിരുന്നു.ആഗോള സാമ്പത്തിക അനിശ്ചിതത്വവും യുഎസ് ട്രഷറി ആദായത്തിലെ ഇടിവും കാരണമാണ് സ്വർണത്തിന് തീപിടിച്ചത്. മറുവശത്ത്, ബ്രെന്‍റ് ക്രൂഡ് ഓയിൽ വില ബാരലിന് 66.4 ഡോളറായി കുറഞ്ഞു. യുഎസ് തൊഴിൽ ഡാറ്റ ദുർബലമായതാണ് ഈ ഇടിവിന് കാരണമായത്. ഈ വിലയിടിവ് ഇന്ത്യയിലെ പെട്രോൾ, ഡീസൽ വിലയിൽ അനുകൂലമായ മാറ്റം കൊണ്ടുവന്നേക്കാം.