ആഭരണപ്രേമികള്‍ക്ക് ഒരു സന്തോഷവാര്‍ത്ത: ചെറിയൊരാശ്വാസം നല്‍കി ഇന്നത്തെ സ്വര്‍ണ്ണവില

സ്വർണവില സർവകാല റെക്കോർഡുകൾ മറികടന്ന് ഇപ്പോ‍ഴും മുന്നേറുകയാണ്. കഴിഞ്ഞാ‍ഴ്ച സ്വര്‍ണ്ണത്തിൻ്റെ വില 80000 രൂപ കടന്നിരുന്നു. ഇതിന് ശേഷം സ്വര്‍ണ്ണ വിലയില്‍ അഭൂതപൂര്‍വ്വമായ വര്‍ദ്ധനവാണ് ഉണ്ടാകുന്നത്. രാജ്യാന്തര വിപണിയിലെ വില വർധനവ് കേരളത്തിലെ സ്വർണവിലയേയും സ്വാധീനിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. എന്നാല്‍ ഇന്നത്തെ സ്വര്‍ണ്ണ വില ഇന്നലത്തെക്കാള്‍ ചെറിയൊരു കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. 160 രൂപയുടെ കുറവാണ് പവന് രേഖപ്പെടുത്തിയിട്ടുള്ളത്.ഇന്ന് കേരളത്തിൽ ഒരു പവൻ സ്വർണത്തിൻ്റെ വില 81,920 രൂപയാണ്. 82 ,080 രൂപയായിരുന്നു ഇന്നലത്തെ വില. ഈ മാസത്തെ ഏറ്റവും കൂടിയ വിലയാണ് ഇന്നലെ രേഖപ്പെടുത്തിയത്. ഇന്ന് 160 രൂപയുടെ കുറവാണ് പവനുണ്ടായത്. ഗ്രാമിന് 10,240 രൂപയുമായി. ഗ്രാമിന് 20 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.