വട്ടപ്പാറ :വേറ്റിനാട് സ്വദേശി സുരേന്ദ്രൻ എന്നയാളുടെ വീട്ടിൽ സൂക്ഷിച്ചിരുന്ന ബജാജ് മോട്ടോർ ബൈക്ക് മോഷണം നടത്തിയ കേസിലെ പ്രതിയായ നെടുമങ്ങാട് പൂവത്തൂർ സ്വദേശി ഉമ്മഭവാനിൽ ജയകുമാർ 45 എന്നയാളെയാണ് വട്ടപ്പാറ ci sreejith si pradeep, cpo anoop, prasnth എന്നിവർ ചേർന്ന് ഇന്നലെ അറസ്റ്റ് ചെയ്തത്.
28 ആഗസ്ത് മാസം രാത്രിയിലാണ് പ്രതി മോഷണം നടത്തിയത്. തുടർന്ന് പോലീസ് നടത്തിയ പരിശോധനയിൽ സംഭവ സ്ഥലത്തു നിന്നും 1km മാറി മറ്റൊരു ബൈക്ക് ഉപേക്ഷിച്ചു കിടക്കുന്നതായി കണ്ടെത്തിയിരുന്നു. ടി ബൈക്ക് നെടുമങ്ങാട് ഭാഗത്തു നിന്നും പ്രതി മോഷണം നടത്തി കൊണ്ടുവന്നു ഇവിടെ ഉപേക്ഷിച്ച ശേഷമാണ് ഇവിടെ നിന്നും ബൈക്ക് മോഷണം നടത്തിയത്. ഇരു സ്ഥലങ്ങളിലെയും സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് പ്രതിയെ പറ്റി സൂചന ലഭിച്ചത്.
മോഷണം നടത്തിയ ബൈക്ക് നെടുമങ്ങാട് ഉള്ള ആക്രി കടയിൽ വില്പന നടത്തിയത് കണ്ടെടുത്തിട്ടുണ്ട്
പ്രതിയുടെ പേരിൽ നെടുമങ്ങാടും മറ്റു സ്റ്റേഷനികളിലും വധശ്രമം, മോഷണം ഉൾപ്പെടെ നിരവധി കേസുകൾ ഉണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു
