ഓണത്തിന്റെ ആഘോഷങ്ങൾ അവസാനിക്കാറായപ്പോഴും താഴേക്ക് വരില്ലെന്ന് വാശി പിടിച്ചിരിക്കുകയാണ് സ്വർണവില. ഇന്നത്തെ സ്വർണവിലയിൽ മാറ്റമില്ല. ഇന്നലെ ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് രേഖപ്പെടുത്തിയത്. അതെ നിരക്കിൽ ആണ് ഇന്നും വ്യാപാരം നടക്കുക. ഒറ്റയടിക്ക് 640 രൂപയാണ് ഇന്നലെ സ്വര്‍ണത്തിന് വര്‍ധിച്ചത്. ഒരു പവന് 79,560 രൂപയായി ഉയര്‍ന്നു.
ഒരു ഗ്രാം സ്വര്‍ണത്തിന് 9,945 രൂപയായി. ഈ മാസം സ്വര്‍ണത്തിന്റെ വില ഉയരുകയാണ്. സെപ്തംബര്‍ 1-ാം തീയതി രേഖപ്പെടുത്തിയ 77,460 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ സ്വര്‍ണവില. ഇന്ന് രേഖപ്പെടുത്തിയ 79,560 രൂപ ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന സ്വര്‍ണവില