ജില്ലാ കളക്ടര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടാണ് ഹൈക്കോടതി പരിശോധിച്ചത്. പരിശോധിച്ച 18 സ്പോട്ടുകളില്‍ 13 എണ്ണം പൂര്‍ത്തിയായതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ശേഷിക്കുന്ന അഞ്ച് സ്ഥലങ്ങളിലും നിര്‍മാണ പ്രവര്‍ത്തനം പുരോഗമിക്കുകയാണെന്നും ദേശീയപാത അതോറിറ്റി കളക്ടറെ അറിയിച്ചു. എന്നാല്‍ നാല് സ്ഥലങ്ങളിലെ പുരോഗതി തൃപ്തികരമല്ലെന്നും, അവ പൂര്‍ത്തിയാക്കിയതിന് ശേഷമേ വിഷയത്തില്‍ അന്തിമ തീരുമാനമുണ്ടാകൂവെന്നും കോടതി വ്യക്തമാക്കി.
നേരത്തെ പാലിയേക്കര ടോള്‍ മരവിപ്പിച്ച ഉത്തരവിനെതിരെ ദേശീയപാത അതോറിറ്റി സുപ്രീംകോടതിയെ സമീപിച്ചിരുന്നുവെങ്കിലും, ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവില്‍ ഇടപെടാന്‍ സുപ്രീംകോടതി വിസമ്മതിച്ചിരുന്നു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് അപ്പീല്‍ തള്ളിയത്