*മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ജെബി മേത്തർ നയിക്കുന്ന മഹിളാ സാഹസ് യാത്രയ്ക്ക് കരവാരം മണ്ഡലം വഞ്ചിയൂർ ജംഗ്ഷനിൽ സ്വീകരണം നൽകി*

 ആലംകോട് : കേരള പ്രദേശ് മഹിളാ കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സംസ്ഥാന പ്രസിഡന്റ് അഡ്വക്കേറ്റ് ജെബി മേത്തർ നയിക്കുന്ന മഹിള സാഹസ് യാത്രക്ക് കരവാരം പഞ്ചായത്തിലെ വഞ്ചിയൂർ ജംഗ്ഷനിൽ സ്വീകരണം നൽകി.
     മുൻ MP രമ്യ ഹരിദാസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എം ഷീല അധ്യക്ഷത വഹിച്ച യോഗത്തിൽ കരവാരം പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഇന്ദിരാ സദർശനൻ സ്വാഗതം പറഞ്ഞു. തിരുവനന്തപുരം ജില്ല പ്രസിഡന്റ് ഗായത്രി ദേവി സംസ്ഥാന സെക്രട്ടറി ദീപ അനിൽ ബ്ലോക്ക് പ്രസിഡണ്ട് രമാഭായി അമ്മ കരവാരം മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് മേവർക്കൽ നാസർ, അഭിലാഷ് ചാങ്ങാട്, മണിലാൽ സഹദേവൻ, ഡിസിസി മെമ്പർ എം കെ ജ്യോതി, മുൻ മണ്ഡലം പ്രസിഡണ്ട് മാരായ എസ് ജാബിർ, നിസാം തോട്ടയ്ക്കാട്, മുൻ പഞ്ചായത്ത് പ്രസിഡന്റ് ജയ് സുരേന്ദ്രകുറുപ്പ്, മുബാറക്ക്, മുകേഷ് കടുവയിൽ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് നിയാസ് പ്രവാസി കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ടുമാരായ താഹിർ വഞ്ചിയൂർ, നാസർ പള്ളിമുക്ക് തുടങ്ങിയവർ സംസാരിച്ചു