കഴിഞ്ഞ രണ്ട് ദിവസം വിലയിൽ നേരിയ ഇടിവ് ഉണ്ടായെങ്കിലും ഇന്ന് വിലയിൽ ചെറിയ മുന്നേറ്റം ആണ് കാണാൻ സാധിക്കുന്നത്. 81,640 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിന് വില. ഇന്നലെ അത് 81,520 രൂപയായിരുന്നു. ഇന്ന് 120 രൂപയാണ് വർധിച്ചത്. ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 10,205 രൂപയാണ് വില.
കഴിഞ്ഞ സെപ്റ്റംബർ 16 നാണ് ഈ മാസത്തെ ഏറ്റവും കൂടിയ സ്വർണവില രേഖപ്പെടുത്തിയത്. സർവകാല റെക്കോർഡും ഇതായിരുന്നു. 82,080 രൂപയായിരുന്നു അന്ന് ഒരു പവൻ സ്വർണത്തിന് രേഖപ്പെടുത്തിയത്. അതിൽ നിന്നും കഴിഞ്ഞ രണ്ട് ദിവസം ചെറിയ ഇടിവ് ഉണ്ടായികൊണ്ടിരിക്കവേ ആണ് ഇന്ന് വിലയിൽ വീണ്ടും വർധനവുണ്ടായിരിക്കുന്നത്. ഈ മാസം ആദ്യം രേഖപ്പെടുത്തിയ 77,640 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ സ്വർണവില. അതിന് ശേഷം വിലയിൽ റെക്കോർഡ് കുതിപ്പാണുണ്ടായിരിക്കുന്നത്. വെറും 19 ദിവസം കൊണ്ട് 4000 രൂപയാണ് സ്വർണത്തിന് വർധിച്ചത്.
