*പിക്കപ്പില്‍ ബൈക്കിടിച്ച് റോഡിലേക്ക് വീണു, ആംബുലന്‍സ് മുകളിലൂടെ കയറി; കിളിമാനൂരില്‍ യുവാവിന് ദാരുണാന്ത്യം...*

 കിളിമാനൂർ: കിളിമാനൂരില്‍ റോഡപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. പിക്കപ്പില്‍ ബൈക്കിടിച്ചുണ്ടായ അപകടത്തില്‍ റോഡിലേക്ക് തെറിച്ചുവീണ യുവാവ് ആംബുലന്‍സ് കയറി മരിച്ചു. പുളിമാത്ത് കുടിയേല സ്വദേശി വിശാഖ് (22) ആണ് മരിച്ചത്. കിളിമാനൂര്‍ പൊരുന്തമന്‍ എംസി റോഡിലാണ് അപകടം നടന്നത്. ബൈക്ക് ഓടിച്ചിരുന്ന പുളിമാത്ത് സ്വദേശി കൃഷ്ണ സുരേഷിന് (23) ഗുരുതര പരുക്കുണ്ട്. കഴിഞ്ഞ ദിവസം രാത്രി 12.30 മണിയോടെയായിരുന്നു അപകടം.

കാരേറ്റ് ഭാഗത്ത് നിന്നും കിളിമാനൂര്‍ ഭാഗത്തേക്ക് പോയ ബൈക്കാണ് പിക്കപ്പില്‍ ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ വിശാഖ് റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു. ഈ സമയം കിളിമാനൂര്‍ ഭാഗത്തുനിന്നും കാരേറ്റ് ഭാഗത്തേക്ക് രോഗിയുമായ വന്ന ആംബുലന്‍സിന് അടിയില്‍പ്പെട്ട് മരിക്കുകയായിരുന്നു.