ഗ്രാമിന് 40 രൂപയാണ് ഇന്ന് വർധിച്ചത്. ഒരു ഗ്രാമിന് 10,530 രൂപയായി. ഇന്നലെ പവന് 680 രൂപ കുറഞ്ഞ് പവന് 83,920 രൂപയായിരുന്നു. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വില സെപ്റ്റംബര്‍ 23 -ാം തീയതിയിലെ 84,840 രൂപയായിരുന്നു. ഏറ്റവും കുറഞ്ഞ വില 77,640 രൂപയും.രാജ്യാന്തര വിപണിയില്‍ സ്വര്‍ണത്തിന്റെ വില കൂടിയതും രൂപയുടെ മൂല്യം ഇടിഞ്ഞതുമാണ് വില ഉയരാനുള്ള പ്രധാന കാരണം. വില ഇനിയും കൂടുമെന്നാണ് കരുതുന്നത്. സ്വര്‍ണം ഒരു നിക്ഷേപമായതിനാല്‍ തന്നെ സാധാരണക്കാരെല്ലാം വാങ്ങാറുണ്ട്.
