ഡെറാഡൂണിലെ സൈനിക അക്കാദമിയിലെ നീന്തൽ കുളത്തിൽ നിന്നാണ് ബാലുവിന്റെ മൃതദേഹം കണ്ടെത്തിയത്. ജയ്പൂരിൽ ഹവിൽദാർ ആയിരുന്നു ബാലു. ലെഫ്റ്റനന്റ് പദവിക്ക് വേണ്ടിയുള്ള ഫിസിക്കൽ ട്രെയിനിങ്ങിനിടയിലാണ് അപകടം ഉണ്ടായത്.
തിരുവനന്തപുരം പാപ്പനംകോട് വിശ്വംഭരൻ നഗർ സ്വദേശിയാണ് ബാലു.
തിരുവനന്തപുരത്ത് എത്തിയ്ക്കുന്ന ഭൗതിക ശരീരം പൊതുദർശനത്തിന് ശേഷം
ഉച്ചയ്ക്ക് തൈക്കാട് ശാന്തി
കവാടത്തിൽ സംസ്കരിക്കും.
