*ലൈറ്റ് ഡിം ചെയ്യുന്നതിനെ ചൊല്ലി തർക്കം.. ബസ് കാത്തു നിന്നയാളെ ലിവർ എടുത്ത് ബസ് ഡ്രൈവർ ആക്രമിച്ചു*..

കൊച്ചിയിൽ ബസ് ഡ്രൈവർ ബസ് കാത്തു നിന്നയാളെ ആക്രമിച്ചു. ഇന്നലെ രാത്രിയിലായിരുന്നു സംഭവം. ലൈറ്റ് ഡിം ചെയ്യുന്നതിനെ ചൊല്ലിയുണ്ടായ വഴക്കിനിടെയായിരുന്നു ആക്രമണം. ബെംഗളൂരുവിലേക്ക് സർവീസ് നടത്തുന്ന സൂര്യ കണക്ട് എന്ന ബസിലെ ഡ്രൈവറാണ് ബസ് കാത്തു നിന്നയാളെ ആക്രമിച്ചത്. മർദ്ദനത്തിൽ ഇയാൾക്ക് ഗുരുതര പരിക്കേറ്റു.

എറണാകുളം കളമശ്ശേരിയിൽ വച്ചാണ് സംഭവം. ബസ് കാത്തു നിന്നയാളെ ആക്രമിച്ചതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. ബസ് ഡ്രൈവർ ലിവർ എടുത്ത് ഇയാളെ അടിക്കുകയായിരുന്നു. സംഭവം കണ്ട നാട്ടുകാർ ബസ് തടഞ്ഞു. ഡ്രൈവറെ പുറത്തിറക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ ബസിനും ചുറ്റും കൂടി.

തുടർന്ന് ബസിന് നേരെ നാട്ടുകാർ ആക്രമണം നടത്തി. സംഭവം കൈവിട്ടതോടെ കളമശ്ശേരി പൊലീസും സ്ഥലത്തെത്തി. ആദ്യം ബൈക്ക് യാത്രക്കാരനെയാണ് ഡ്രൈവർ ആക്രമിച്ചതെന്നായിരുന്നു പുറത്ത് വന്ന വിവരം. എന്നാൽ എഫ്ഐആറിലാണ് ആക്രമിച്ചത് ബസ് കാത്തിരുന്ന ആളെയാമെന്ന് രേഖപ്പെടുത്തിയത്. സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണ്.