കടുവയിൽ മുസ്ലിം ജമാഅത്ത് ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിൽ നടന്ന നബിദിന ഘോഷയാത്രയ്ക്ക് ചാങ്ങാട്ട് ശ്രീ ഭഗവതി ക്ഷേത്ര നടയിൽ വൻ സ്വീകരണം ഒരുക്കി. ജാഥയിൽ പങ്കെടുത്ത കുട്ടികൾക്ക് ക്ഷേത്ര ഭാരവാഹികൾ ലഘുഭക്ഷണവും പാനീയവും വിതരണം ചെയ്തു. ക്ഷേത്ര ഭാരവാഹികളായ മുകേഷ്, ഹരികുമാർ, തുളസീധരകുറിപ്പ് എന്നിവരുടെ നേതൃത്വത്തിലാണ് സ്വീകരണം ഒരുക്കിയത്. ജമാഅത്ത് ചീഫ് ഇമാം അബൂറബീഅ് സദഖത്തുല്ലാ മൗലവി സ്വീകരണത്തിന് നന്ദി രേഖപ്പെടുത്തി. ജമാഅത്ത് ഭാരവാഹികളായ എ.താഹ, എ.എം.എ.റഹീം, മുഹമ്മദ് ഷെഫീഖ്, എ.നഹാസ്, എം.എസ്.ഷെഫീർ, ഇർഷാദ് ബാഖവി, ഷാജഹാൻ മൗലവി, അബ്ദുൽ സലീം മൗലവി, യു.അബ്ദുൽകലാം, മുനീർ മൗലവി, എസ്.നൗഷാദ്, അബ്ദുൽ റഷീദ് തുടങ്ങിയവർ പങ്കെടുത്തു.