*ജോലിയില്‍ ശ്രദ്ധിക്കാന്‍ കഴിയുന്നില്ല’.. തിരുവനന്തപുരം മെഡിക്കല്‍ കോളജ് സൂപ്രണ്ട് രാജിവച്ചു*…

തിരുവനന്തപുരം മെഡിക്കല്‍ കോളജ് സൂപ്രണ്ട് സ്ഥാനത്ത് ഡോ. സുനില്‍ കുമാര്‍ രാജിവച്ചു. മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിന് രാജിക്കത്ത് നല്‍കി. ന്യൂറോ വിഭാഗത്തിലെ ഡോക്ടറായ തനിക്ക് ജോലിയില്‍ ശ്രദ്ധിക്കാന്‍ കഴിയുന്നില്ലെന്ന് കാട്ടിയാണ് കത്ത് നല്‍കിയത്.

ഡോ.ഹാരിസിന്റെ തുറന്നുപറച്ചില്‍ അടക്കം തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ തുടര്‍ച്ചയായി വിവാദങ്ങള്‍ ഉണ്ടാകുന്ന പശ്ചാത്തലത്തിലാണ് സൂപ്രണ്ടിന്റെ രാജി.ഡോ.ഹാരിസിനെതിര സൂപ്രണ്ടും പ്രിന്‍സിപ്പാളും നടത്തിയ വാര്‍ത്താസമ്മേളനവും വാര്‍ത്താസമ്മേളനത്തിനിടെയുള്ള ഫോണ്‍ വിളികളും ഏറെ വിവാദമായിരുന്നു.