ഐസക് ജോർജിന് മരണമില്ല ഇനിയും ജീവിക്കും നിരവധി പേരിലൂടെ

കൊട്ടാരക്കര:കഴിഞ്ഞ ആറാം തീയതി റോഡ് മുറിച്ചു കടക്കവേ 
കിഴക്കേതെരുവിൽ ബൈക്ക് ഇടിച്ചു
ചികിത്സയിലിരിക്കേ കഴിഞ്ഞ ദിവസം മരണപെട്ട 
ബ്ലും റെസ്റ്റോറന്റ്ഉ ടമയും
വടകോട് ചരുവിള ബഥേലിൽ ഐസക് ജോർജ് (33) അവയവദാനത്തിലൂടെ 
നിരവധി പേർക്ക് പുതുജീവനേകുന്നു.
കിഴക്കേത്തെരുവ് പള്ളിമുക്കിൽ വാഹനഅപകടത്തിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ സെപ്റ്റംബർ 6 വൈകിട്ട് 8 മണി യോടെ ഐസക്ക് നടത്തുന്ന കിഴക്കേത്തെരുവിലെ റസ്റ്റോറന്റിന് മുൻവശത്ത് വച്ച് റോഡ് മുറിച്ച് കടക്കവേ ഡ്യൂക്ക്
ബൈക്ക് ഇടിച്ചായിരുന്നു അപകടം സംഭവിച്ചത്. അപകടത്തിൽ സാരമായി പരിക്കേറ്റ ഐസക്കിനെ വിദഗ്ധ ചികിത്സക്കായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു എങ്കിലും ഇന്നലെ
വൈകിട്ടോടെ മരണപ്പെട്ടു. കിഴക്കെത്തരുവ് പള്ളിമുക്കിൽ ബ്ലൂം എന്ന പേരിൽ റെസ്റ്റോറന്റ് നടത്തി വരികയായിരുന്നു.
ജീവിച്ചിരിക്കുമ്പോൾ മറ്റുള്ളവരുടെ ജീവനുകൾ നിലനിർത്താൻ
അവയവദാനസമ്മതപ്രതം ഒപ്പിട്ടിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ദാനം ചെയ്യാനുള്ള അവയവങ്ങൾ വേർതിരിക്കാനുള്ള പ്രക്രിയ നടന്നു വരുന്നതായി ഐസക്കിന്റെ സുഹൃത്തുക്കൾ പറഞ്ഞു. വ്യതസ്തമായ ഒരു ജീവിതം നയിച്ചിരുന്ന ഐസക് ഗ്രാമജീവിതവും കൃഷിയും ഏറെ ഇഷ്ടപ്പെട്ടിരു ന്നു.
സംഗീതവും യാത്രയും ഫോട്ടോഗ്രാഫിയും ജീവിതത്തിന്റെ ഭാഗമാക്കി പ്രകൃതിയോടുള്ള പ്രേമവും ഐസക്കിനെ വ്യത്യസ്തനാ ക്കിയിരുന്നതായി കൂട്ടുകാർ പറയുന്നു. വിയോഗം വല്ലാത്ത നഷ്ടബോധം ഉണ്ടാക്കുന്നു മരണത്തിലും മറ്റുള്ള ജീവനുകൾക്ക് 
ഉപകാരപെടാനായി അവയവങ്ങൾ ദാനം ചെയ്ത ഐസക് മറ്റു മനുഷ്യർക്കും മാതൃകയാണ്. തനിച്ചിരിക്കാൻ ഏറെ ഇഷ്ടമാണെന്നും, ആൾകൂട്ടത്തിൽ പോലും തുടങ്ങിയ ഐസക്കിന്റെ സോഷ്യൽമീഡിയ കുറിപ്പുകളും മറ്റും ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും വിങ്ങലുകളായി മാറുകയാണ്.