ടൗൺ ഹാൾ അറ്റകുറ്റ നിർമ്മാണത്തിന്റെ മറവിൽ വൻ അഴിമതിയാണ് നടക്കുന്നതെന്നും, ഏട്ട് വർഷമായി ടൗൺ ഹാളിന്റെ അൻപതു ശതമാനം പണികൾ പോലും നടന്നിട്ടില്ലെന്നും ഇതിനു ആറ്റിങ്ങൽ നഗരസഭ ചെയർപേഴ്സണും, സി.പി.എം ഭരണസമിതിയും ആറ്റിങ്ങൽ ജനതയോടു മറുപടി പറയണമെന്നും കോൺഗ്രസ് പാർലമെന്ററി നേതാവും ഡി.സി.സി ജനറൽ സെക്രട്ടറിയുമായ പി.ഉണ്ണികൃഷ്ണൻ ധർണ്ണ സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു. കോൺഗ്രസ് വെസ്റ്റ് മണ്ഡലം പ്രഡിഡന്റ് ആർ. എസ്. പ്രശാന്ത് അധ്യക്ഷനായിരുന്നു. കോൺഗ്രസ് കൗൺസിലർ മാരായ ഗ്രാമംശങ്കർ, കെ.ജെ രവികുമാർ, രമാദേവിയമ്മ, ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികളായ പി. ജയചന്ദ്രൻ നായർ, എസ്. കെ.പ്രിൻസ് രാജ്, ആലംകോട് അഷറഫ്,വിനയൻ മേലാറ്റിങ്ങൽ, എസ്. രഘുറാം, ഇല്ല്യസ്. S, കൃഷ്ണകുമാർ. ആർ. എസ്. രാജേഷ്. എസ്, ദീപ രവി തുടങ്ങി മണ്ഡലം ഭാരവാഹികൾ തുടങ്ങിയവർ സംസാരിച്ചു.
