മകളുടെ വിവാഹത്തിന്റെ ചിലവ് ചുരുക്കി ആ പണം കൊണ്ട് പാവപ്പെട്ട ഒരു കുടുംബത്തിന് വീട് വെച്ച് നല്‍കി മാതൃകയായി ദമ്പതികള്‍....
നെടുങ്കണ്ടം സ്വദേശി അശോകനും ഭാര്യ വിജിയുമാണ് മകള്‍ അമൃതയുടെ വിവാഹത്തിന്റെ അന്ന് സുമയ്ക്കും 3 പെണ്‍മക്കള്‍ക്കും പുതിയ വീടിന്റെ താക്കോല്‍ നല്‍കിയത്.. അശോകന്‍ മകളുടെ കല്യാണ നിശ്ചയം കഴിഞ്ഞ ഉടനെ തന്നെ ചിലവിനു മാറ്റി വെച്ചതില്‍ നിന്നും 5 ലക്ഷം രൂപ നെടുങ്കണ്ടം SNDP ശാഖയില്‍ ഏല്‍പ്പിച്ചിരുന്നു. 61 ദിവസം കൊണ്ട് വീട് എല്ലാവരും ചേര്‍ന്ന് വളരെ വേഗത്തില്‍ തന്നെ പണി കഴിപ്പിച്ചു. അത് കൊണ്ട് തന്നെ കല്യാണ ദിവസം വീടിന്റെ താക്കോല്‍ സുമയ്ക്ക് നല്‍കാന്‍ അശോകനും കുടുംബത്തിനും കഴിഞ്ഞു. കല്യാണത്തിന് ആളുകളെ വിളിക്കുന്നത് കുറയ്ക്കുകയും സദ്യയും മറ്റ് ആഘോഷങ്ങളും കുറച്ച് കൊണ്ടാണ് അശോകന്‍ വീടിനുള്ള പണം കണ്ടെത്തിയത്...
മഴയിലും മറ്റും ഇടിഞ്ഞു വീണ വീട്ടില്‍ സുമയും 3 പെണ്‍മക്കളും വളരെ ബുദ്ധിമുട്ടിയാണ് കഴിഞ്ഞിരുന്നത്. അവരുടെ വലിയ ഒരു സ്വപ്നമാണ് അശോകനും ഭാര്യയും നിറവേറ്റി കൊടുത്തത്.. അശോകന്റെ മകന്‍ അനന്തുവിന്റെ കല്യാണത്തിനും നാട്ടിലുള്ള ഒരു പാവപ്പെട്ട കുടുംബത്തിന് ഒരു വീട് വെച്ച് നല്‍കാനും ഈ സുമ മനസ്സുകളായ ദാമ്പതികള്‍ക്ക് ആഗ്രഹമുണ്ട്...
ദൈവത്തിന്റെ അനുഗ്രഹം അശോകന്‍ ചേട്ടനും കുടുംബത്തിനും എന്നും ഉണ്ടാകാട്ടെ എന്ന് ഹൃദയം നിറഞ്ഞ് പ്രാര്‍ത്ഥിക്കുന്നു....
