വര്‍ഷങ്ങളായി ഗുജറാത്തിലെ സൂറത്ത് ജില്ലയില്‍ മാണ്ട്വി എന്ന സ്ഥലത്ത് ടയര്‍ പഞ്ചര്‍ കട നടത്തിവന്ന ഷൈജു തിങ്കളാഴ്ച രാവിലെയാണ് മരിച്ചത്.നാട്ടിലേക്ക് വരാന്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയതിനു പിന്നാലെ ഇദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് കുഴഞ്ഞു വീഴുകയുമായിരുന്നു.