പോത്തൻകോട്...കൊഞ്ചിറ ചാത്തമ്പാട്ട് ടിപ്പർ ലോറി ഇടിച്ച് ബൈക്ക് യാത്രികനായ ഗ്രഹനാഥൻ മരിച്ചു. ഇദ്ദേഹത്തിന് ഒപ്പം ഉണ്ടായിരുന്ന ഭാര്യക്ക് ഗുരുതരമായി പരിക്കേറ്റു. ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെ കുടുംബ വീട്ടിലേക്ക് വരുകയായിരുന്ന
കണിയാപുരം ചിറ്റാറ്റുമുക്ക് പള്ളി നടയിൽ താമസിക്കുന്ന അബ്ദുൾ റഹീം 45 ആണ് മരണപ്പെട്ടത്. പോത്തൻകോട് വെമ്പായം റോഡിൽ കൊഞ്ചിറ ചാത്തൻപാട് വച്ചായിരുന്നു അപകടം.
ഭാര്യ നസീഹയ്ക്കൊപ്പം ബൈക്കിൽ കന്യാകുളങ്ങര ഭാഗത്തേക്ക് വരവേ പിന്നാലെ വന്ന ടിപ്പർ ലോറി ഇടിച്ചിടുകയായിരുന്നു. ടിപ്പറിന്റെ പിൻചക്രം തട്ടി റഹീം സംഭവസ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടു.
ഭാര്യ നസീഹയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
