തിരുവനന്തപുരം: നിർമാണം നടക്കുന്ന കെട്ടിടത്തിൽ നിന്നും മൃതദേഹം കണ്ടെത്തി. ചാക്ക ഫ്ലൈ ഓവറിന് സമീപത്തായി പണിപൂർത്തിയാകാത്ത ബഹുനില കെട്ടിടത്തിന്‍റെ രണ്ടാം നിലയിൽ നിന്നുമാണ് അജ്ഞാത മൃതദേഹം കണ്ടെത്തിയത്. ഏകദേശം 30 വയസിനും 40 വയസിനും ഇടയ്ക്ക് പ്രായം തോന്നിക്കുന്ന മൃതദേഹം പാന്‍റും ഷർട്ടുമാണ് ധരിച്ചിരിക്കുന്നത്. രണ്ടാഴ്ചയോളം പഴക്കമുള്ള പുരുഷ മൃതദേഹമാണ് കണ്ടെത്തിയതെന്നും ഏതെങ്കിലും വിവരം അറിയുന്നവർ പേട്ട പൊലീസുമായി ബന്ധപ്പെടണമെന്നും പേട്ട എസ്എച്ച്ഒ അറിയിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.