തൃശൂര്‍ ഇരിങ്ങാലക്കുടയില്‍ ബാറുകളില്‍ നിന്ന് പണപ്പിരിവ് നടത്തിയ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പിടികൂടി വിജിലന്‍സ്. ബാറുകളില്‍ നിന്ന് കൈക്കൂലി വാങ്ങിയ ഇരിങ്ങാലക്കുട എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എന്‍. ശങ്കര്‍ ആണ് പിടിയിലായത്.

രഹസ്യ വിവരത്തെ തുടര്‍ന്ന് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ 50,000 രൂപയും ഏഴ് കുപ്പി മദ്യവും ഇയാളുടെ വാഹനത്തില്‍ നിന്ന് പിടികൂടി. ലീവിന് നാട്ടിലേക്ക് പോകുമ്പോള്‍ ബാറുകളില്‍ നിന്ന് പണപ്പിരിവ് നടത്തുന്നത് പതിവായിരുന്നു. തൃശൂര്‍ ചിറങ്ങരയില്‍ വച്ചാണ് പരിശോധന നടത്തിയത്