പള്ളുരുത്തി ട്രാഫിക് സ്‌റ്റേഷനു മുന്നിലായിരുന്നു സംഭവം. ഉച്ചക്ക് ഓര്‍ഡര്‍ ചെയ്ത ബിരിയാണിയിലെ ചിക്കന്‍ ഒരാള്‍ അധികമായി എടുത്തതാണ് തര്‍ക്കത്തിന് കാരണം. മദ്യപിച്ചിരുന്ന ഹോം ഗാര്‍ഡുകള്‍ തമ്മില്‍ സ്‌റ്റേഷന് പുറത്ത് തമ്മില്‍ തല്ലുകയായിരുന്നു. ജോര്‍ജ്, രാധാകൃഷ്ണന്‍ എന്നീ ഹോം ഗാര്‍ഡുകള്‍ തമ്മിലാണ് സംഘര്‍ഷം ഉണ്ടായത്. പരിക്കേറ്റ രാധാകൃഷ്ണനെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
