ഇന്നലെ ഈ മാസത്തിലെ തന്നെ ഏറ്റവും ഉയർന്ന വിലയായ 81,600 രൂപയാണ് പവന് ഉണ്ടായിരുന്നത്. ഇന്ന് അതിൽ നിന്ന് 80 രൂപ കുറഞ്ഞ് 81,520 രൂപയിലേക്കെത്തിയിട്ടുണ്ട്. ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 10190 രൂപയാണ് വില.ഈ മാസം ഒന്നാം തീയതി രേഖപ്പെടുത്തിയ 77,640 രൂപയായിരുന്നു സ്വര്‍ണത്തിന്റെ ഏറ്റവും കുറഞ്ഞ നിരക്ക്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ സ്വര്‍ണത്തിന്റെ വില തുടര്‍ച്ചയായി വര്‍ധിക്കുകയായിരുന്നു. ഇതിനിടയിലാണ് ഇന്ന് ചെറിയൊരാശ്വാസം ഉണ്ടായിരിക്കുന്നത്.
രാജ്യാന്തര വിപണിയിലെ സ്വര്‍ണ വിലയുടെ വര്‍ധനവാണ് വില വര്‍ധനയ്ക്ക് കാരണമായത്. ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്ക 50 ശതമാനം തീരുവ ചുമത്തിയതും ഇതിനെ തുടർന്ന് സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ കൂടുതല്‍ ആളുകള്‍ സ്വര്‍ണത്തിലേക്ക് തിരിഞ്ഞതുമൊക്കെയാണ് സ്വർണവില ഇങ്ങനെ ഉയരാൻ കാരണമായതെന്നാണ് കണക്കാക്കുന്നത്.
