സൗദി ഗ്രാന്‍ഡ് മുഫ്തി ഷെയ്ഖ് അബ്ദുള്‍ അസീസ് ആലുഷെയ്ഖ് അന്തരിച്ചു

സൗദി അറേബ്യയുടെ ഗ്രാന്‍ഡ് മുഫ്തി ഷെയ്ഖ് അബ്ദുൾ അസീസ് ആലുഷെയ്ഖ് അന്തരിച്ചു. സൗദി റോയല്‍ കോര്‍ട്ട് ആണ് മരണ വിവരം അറിയിച്ചത്. 82 വയസ്സായിരുന്നു. ഇന്ന് രാവിലെയായിരുന്നു അന്ത്യം. ഖബറടക്കം ഇന്ന് വൈകുന്നേരം റിയാദില്‍ നടക്കും. മക്ക, മദീന ഹറം പള്ളികളിലും രാജ്യത്തെ മറ്റു പള്ളികളിലും മയ്യിത്ത് നമസ്‌കാരം നിര്‍വഹിക്കാന്‍ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് നിര്‍ദേശിച്ചു.

ഉന്നത പണ്ഡിത സഭാ മേധാവി, ഫത്‌വ കമ്മിറ്റി ചെയര്‍മാന്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു ഷെയ്ഖ് അബ്ദുൾ അസീസ് ആലുഷെയ്ഖ്.അസര്‍ നിസ്‌കാരത്തിന് ശേഷം റിയാദിലെ ഇമാം തുര്‍ക്കി ബിന്‍ അബ്ദുള്ള മസ്ജിദിലാണ് മയ്യത്ത് നിസ്‌കാരം. സല്‍മാന്‍ രാജാവും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാനും അനുശോചനങ്ങള്‍ അറിയിച്ചു.