കുടല്‍ സംബന്ധമായ പ്രശ്‌നം: ഡോ.എം.കെ.മുനീര്‍ എം.എല്‍.എയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കുടല്‍ സംബന്ധമായ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഡോ.എം.കെ.മുനീര്‍ എം.എല്‍.എയെ കോഴിക്കോട് മെയ്ത്ര ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊട്ടാസ്യം ലവല്‍ കുറഞ്ഞതിനെ തുടര്‍ന്ന് ഹൃദയാഘാതം ഉണ്ടായെങ്കിലും അടിയന്തിര ചികില്‍സയെ തുടര്‍ന്ന് അപകടനില തരണം ചെയ്തു. നിലവില്‍ ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റില്‍ തുടരുകയാണ്. ക്രിറ്റിക്കലായി തുടരുന്നുണ്ടെങ്കിലും നിലവില്‍ ആരോഗ്യനില സ്റ്റേബിള്‍ ആണ്. പോസിറ്റീവായ പ്രതികരണങ്ങള്‍ കണ്ടുതുടങ്ങിയിട്ടുണ്ട്.