കാര്യവട്ടം ഉള്ളൂര്‍ക്കോണത്ത് പിതാവ് മകനെ വെട്ടിക്കൊലപ്പെടുത്തി

തിരുവനന്തപുരം: കാര്യവട്ടം ഉള്ളൂര്‍ക്കോണത്ത് പിതാവ് മകനെ വെട്ടിക്കൊലപ്പെടുത്തി. 35 വയസുള്ള ഉല്ലാസാണ് കൊല്ലപ്പെട്ടത്. അമ്മ ഉഷയാണ് വീട്ടിനുള്ളില്‍ മകനെ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടത്.

രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടത്. പിതാവ് ഉണ്ണികൃഷ്ണന്‍ നായരെ പോത്തന്‍കോട് പൊലീസ് കസ്റ്റഡിയിലെടുത്തു. പോത്തന്‍കോട് പൊലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചിട്ടുണ്ട്.