ആലപ്പിയെ മൂന്ന് വിക്കറ്റിന് തകര്‍ത്തെറിഞ്ഞ് കൊച്ചി. സഞ്ജു സാംസണിന്റെ 83 റണ്‍സ് ബലത്തില്‍ നേടിയ ജയത്തോടെ പ്ലേയോഫ് ഉറപ്പിക്കുന്ന ആദ്യ ടീമായി കൊച്ചി മാറി. ആദ്യം ബാറ്റിങ്ങിനിറങ്ങിയ ആലപ്പി 177 റണ്‍സ് നേടി. ഇത് 18.2 ഓവറില്‍ കൊച്ചി മറികടന്നു.
ജലജ് സക്‌സേനയുടെയും 71 (42) നായകന്‍ അസറുദീന്റെയും 64 (43) അര്‍ദ്ധ സെഞ്ച്വറികളുടെ കരുത്തില്‍ നേടിയ മികച്ച തുടക്കം മധ്യനിര തുടരാതെ വന്നതോടെ ആലപ്പി 176 റണ്‍സില്‍ ഒതുങ്ങി. അതേസമയം, കൊച്ചിക്കായി കെ.എം ആസിഫ് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ജെറിന്‍ പി.എസ് രണ്ട് വിക്കറ്റ് നേടി.
ആലപ്പിക്കെതിരായ മറുപടി ബാറ്റിങ്ങില്‍ സഞ്ജു സാംസണും വിനൂപ് മനോഹറും ചേര്‍ന്ന് കൊച്ചി ഇന്നിംഗ്‌സ് മുന്നോട്ട് നീക്കവേ രാഹുല്‍ ചന്ദ്രന്‍ ആദ്യ വിക്കറ്റ് വീഴ്ത്തി. എന്നാല്‍ വാലറ്റത്തെ കൂട്ട് പിടിച്ച് സഞ്ജു നടത്തിയ ചെറുത്തുനില്‍പ്പാണ് കൊച്ചിയെ ജയത്തിലേക്ക് നടത്തിയത്. കൊച്ചി നായകന്‍ സാലി സാംസണ്‍ ഒരു റണ്‍സിന് പുറത്തായി.