മഹാനടൻ മധുവിന് ഇന്ന് 92-ാം പിറന്നാൾ

60, 70 കാലഘട്ടത്തിലെ മലയാളസിനിമയിൽ നസീറിനും സത്യനും ഒപ്പം പറഞ്ഞു കേട്ടിരുന്ന സൂപ്പർ താരത്രയങ്ങളിൽ ഒരാൾ

മലയാളസിനിമയിലെ ഏറ്റവും വലിയ വിജയമായ പ്രണയചിത്രവും മലയാളസിനിമയിലെ എണ്ണം പറഞ്ഞ മികച്ച ചിത്രങ്ങളിൽ ഒന്നുമായ ചെമ്മീനിലെ നായകൻ

സ്വയംവരത്തിലൂടെ (1972)മികച്ച നടനുള്ള ഫിലിം ഫെയർ അവാർഡ് നേടുന്ന ആദ്യ മലയാളനടൻ എന്ന നേട്ടവും മധുവിനെ തേടിയെത്തി

ആദ്യമായി സംവിധാനം ചെയ്ത പ്രിയ(1970) എന്ന ചിത്രത്തിനു മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള കേരള സർക്കാരിന്റെ സ്റ്റേറ്റ് അവാർഡ് ലഭിച്ചു. 1976ൽ സംവിധാനം ചെയ്ത തീക്കനൽ എന്ന ചിത്രം റെക്കോർഡ് വിജയം കൈവരിച്ചു. സംവിധായകനായും

ഇൻഡസ്ട്രിയൽ ഹിറ്റുള്ള മലയാളത്തിലെ ഏക സൂപ്പർ സ്റ്റാർ എന്ന നേട്ടം ഇന്നും മധുവിനു സ്വന്തം. മലയാളസിനിമ അന്നുവരെ കണ്ടതിൽ റെക്കോർഡ് കട്ട് ഔട്ട് ആണ് തീക്കനലിന് വേണ്ടി ആരാധകവൃന്ധം ഒരുക്കിയത്.

ബോളിവുഡിൽ ആദ്യമായി നായകനായി അരങ്ങേറുന്ന മലയാളത്തിലെ സൂപ്പർ താരം കൂടിയാണ് മധു.അമിതാബ് ബച്ഛന്റെ അരങ്ങേറ്റചിത്രവുമാണ് സാത് ഹിന്ദുസ്ഥാനി.

ആദ്യമായി ഒരു പരസ്യചിത്രത്തിൽ അഭിനയിക്കുന്ന മലയാളനടനും മധു ആണ്.

നടനായി സംവിധായകനായി നിർമ്മാതാവായി ഗായകനായി 7 പതിറ്റാണ്ടായി മധു മലയാളസിനിമയിൽ ഉണ്ട്.ഒരു പക്ഷെ ഇന്ത്യൻ സിനിമയിൽ തന്നെ 7 പതിറ്റാണ്ടുകളായി

അഭിനയരംഗത്തുള്ള വേറെ നടൻ ഉണ്ടോ എന്ന് സംശയമാണ്.ഇത്രേം വർഷമായിട്ടും Nepotism ബാധിക്കാത്ത ഒരു നടൻ കൂടിയാണ് മധു.മധുവിന്റെ പേരും പറഞ്ഞു ഒരാളും സിനിമയിലേക്ക് ഇന്നേ വരെ വന്നിട്ടില്ല

സൂപ്പർ താരമായി കത്തി നിൽക്കുമ്പോളും നായകവേഷം മാത്രമേ ചെയ്യൂ എന്ന വാശിയില്ലാതെ അടുത്ത തലമുറയിലെ ജയനും സോമനും സുകുമാരനും രതീഷിനും വേണ്ടി ഒക്കെ വഴി മാറി കൊടുത്തു. ജയന്റെ അച്ഛൻ വേഷം മുതൽ ആസിഫ് അലിയുടെ മുത്തച്ഛൻ വേഷം വരെ നീളുന്നു ആ വിശാല ഹൃദയന്റെ 58 വർഷത്തെ സിനിമാ അനുഭവം.തിക്കുറുശ്ശി, നസീർ, സത്യൻ, ശിവജി ഗണേശൻ, ജയൻ, അമിതാബ് ബച്ചൻ, കമൽ ഹാസൻ, സോമൻ, സുകുമാരൻ, രജനികാന്ത്, മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, ജയറാം, ദിലീപ്, ആസിഫ് അലി അങ്ങനെ ഇന്ത്യൻ സിനിമയിലെ പല നായകന്മാരുടെ കൂടെ

അച്ഛനായും മുത്തച്ഛനായും കൂട്ടുകാരനായും പോലീസായും പല വേഷത്തിൽ തിളങ്ങി.

ഹിന്ദി സിനിമക്ക് അമിതാബ് ബച്ചൻ എങ്ങനെയാണോ അതെ പോലെ അല്ലെങ്കിൽ അതിനു മുകളിൽ ആണ് മധു സാർ മലയാളസിനിമക്ക്. പക്ഷെ ആ പരിഗണന എല്ലാ അർത്ഥത്തിലും കിട്ടുന്നുണ്ടോ എന്നത് സംശയം ആണ്. ജയൻ ജീവിച്ചിരുന്നെങ്കിൽ രജനിക്കാന്തിനെ പോലൊരു മുതല് നമുക്കും കിട്ടിയേനെ എന്ന് പൊക്കി പറയുമ്പോഴും ബച്ഛനെ പോലെ കിട്ടിയ മധുവിനെ പലരും അവഗണിക്കുന്നു.

  മലയാളസിനിമയുടെ കാരണവരായ പ്രിയപ്പെട്ട മധു സാറിന് ഒരായിരം ജന്മദിനാശംസകൾ! 
Media16 news