അഞ്ചുതെങ്ങ് പഞ്ചായത്ത് വാട്ടർ ടാങ്ക് പൈപ്പിങ് പ്രവർത്തികൾക്കായി തീരദേശ പാതയിൽ ഇന്ന് രാത്രി 9 മുതൽ ഗതാഗത നിയന്ത്രണം.

അഞ്ചുതെങ്ങ് പഞ്ചായത്ത് വാട്ടർ ടാങ്ക് പൈപ്പിങ് പ്രവർത്തികൾക്കായി തീരദേശ പാതയിൽ ഇന്ന് രാതി ഗതാഗത നിയന്ത്രണം. അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തിലെ കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിനായി മൂന്നരക്കോടിയോളം രൂപ ചെലവഴിച്ച അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത് കോമ്പൗണ്ടിനുള്ളിൽ നിർമ്മിക്കുന്ന ശുദ്ധജല സംഭരണിയുടെ പൈപ്പിംഗ് പ്രവർത്തികൾക്കായാണ് അഞ്ചുതെങ്ങ് മുതലപ്പൊഴി പ്രധാന തീരദേശ പാതയിൽ ഇന്ന് രാത്രിയോടെ ഗതാഗതം നിയന്ത്രിക്കുന്നത്.

രാത്രി 9 മണിമുതൽ 1 മണിവരെയാണ് ഗതാഗത നിയന്ത്രണം. വർക്കല – ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ കടയ്ക്കാവൂർ തെക്കുംഭാഗം വഴിയും പെരുമാതുറ ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ വേലിമുക്ക് മുഞ്ഞമൂട് പാലം വഴിയും വഴിതിരിഞ്ഞു പോകുകയാണ് ഉചിതം.