ഇന്നും ഭീമാ ജ്വല്ലേഴ്സിൻ്റെ ലോഗോ ആയി തുടരുന്ന "ഭീമാ ബോയ്" ഡിസൈൻ ചെയ്ത ആർട്ടിസ്റ്റ്....
സെൻ്റ് ജോർജ് കുടകൾക്ക് വേണ്ടി "മഴ മഴ... കുട..കുട", കോട്ടയം അയ്യപ്പാസിന് വേണ്ടി "പുറത്ത് നിന്ന് നോക്കിയാൽ ചെറിയ കട..അകത്തോ അതിവിശാലമായ ഷോറൂം" തുടങ്ങി കാലം മായ്ക്കാത്ത നിരവധി പരസ്യ വാചകങ്ങളുടെ സൃഷ്ടാവ്...
മമ്മൂട്ടി - ബാലു മഹേന്ദ്ര ടീമിൻ്റെ "യാത്ര" സിനിമയ്ക്ക് വേണ്ടി "ഈ ചിത്രം കണ്ടിട്ടില്ലെങ്കിൽ മലയാളത്തിലെ ഏറ്റവും നല്ല ചിത്രം നിങ്ങൾ കണ്ടിട്ടില്ല" എന്ന തന്ത്രപരമായ പരസ്യ വാചകം സൃഷ്ടിച്ച് സിനിമയെ ചർച്ചാ വിഷയമാക്കിയ ബുദ്ധികേന്ദ്രം...
മലയാളം, തമിഴ്, ഇംഗ്ലീഷ് എന്നീ ഭാഷകളിൽ കഥകൾ എഴുതി ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിരുന്ന കഥാകൃത്ത്...
അവസാനം വരെയും ക്രിയേറ്റീവ് writing-ൽ മുഴുകിയിരുന്ന എസ് കെ മൂർത്തി എന്ന ശങ്കർ കൃഷ്ണമൂർത്തി (85) ചെന്നൈയിൽ നിര്യാതനായി... ആ അതുല്യ പ്രതിഭയ്ക്ക് ആദരാഞ്ജലികൾ...
