രാവിലെ പവന് 920 രൂപയാണ് വർദ്ധിച്ചത്. ഇന്ന് 3 മണിക്കുള്ള വില നിലവാരം അനുസരിച്ച് അന്താരാഷ്ട്ര സ്വർണവില 3786 ഡോളറായി ഉയർന്നു. രൂപ ദുർബലമായി വിനിമയ നിരക്ക് 88.74 ലേക്കും എത്തി. ഇതോടെ സ്വർണത്തിന് 125 രൂപ ഗ്രാമിനും1000 രൂപ പവനും വില വർദ്ധിച്ചു. ഇന്ന് രണ്ട് തവണയായി ഗ്രാമിന് 240 രൂപയും പവന് 1920 രൂപയുമാണ് വർദ്ധിച്ചത്. അന്താരാഷ്ട്രതലത്തിൽ സ്വർണ്ണവില ഉയരുമ്പോൾ രൂപയുടെ വിനിമയ നിരക്ക് തകർച്ചയിലേക്ക് നീങ്ങുകയാണ്. അന്താരാഷ്ട്ര വിലവർധനവും, രൂപയുടെ തകർച്ചയും സ്വർണത്തെ വലിയതോതിൽ ആണ് സ്വാധീനിക്കുന്നത്.
വില വിവരങ്ങൾ
ഇന്ന് ഒരു ഗ്രം 22 കാരറ്റ് സ്വർണത്തിന്റെ വില 10605 രൂപയാണ്. ഒരു ഗ്രം 18 കാരറ്റ് സ്വർണത്തിന്റെ വില 8,720 രൂപയാണ്. ഒരു ഗ്രം 14 കാരറ്റ് സ്വർണത്തിന്റെ വില 6780 രൂപയാണ്. ഒരു ഗ്രം 9 കാരറ്റ് സ്വർണത്തിന്റെ വില 4370 രൂപയാണ്. വെള്ളിയുടെ വിലയും ഇന്ന് റെക്കോർഡിലാണ്. ഇന്ന് ഒറ്റയാടിക്ക് 4 രൂപയാണ് ഗ്രാമിന് വർദ്ധിച്ചത്. ഇന്നത്തെ വിപണിവില 144 രൂപയാണ്. ചരിത്രത്തിൽ ആദ്യമായാണ് വെള്ളിവില 144 ലേക്കെത്തുന്നത്.
