മാറ്റമില്ലാതെ സ്വര്‍ണവില; 82,000ത്തിന് മുകളില്‍ തന്നെ

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 82,240 ആണ്. ഒരുഗ്രാം സ്വര്‍ണത്തിന് 10,280 രൂപയാണ്. ബുധന്‍ വ്യാഴം ദിവസങ്ങളിലായി 560 രൂപ കുറഞ്ഞ സ്വര്‍ണവിലയില്‍ പവന് 120 രൂപയായിരുന്നു വെള്ളിയാഴ്ച മാത്രം വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 81,640 രൂപയായി.

ദീര്‍ഘകാലത്തേക്ക് സ്വര്‍ണവില വര്‍ധനവ് തുടരാനാണ് സാധ്യതയെന്ന് മുംബൈ ആസ്ഥാനമായുള്ള റിഫൈനര്‍ ഓഗ്മോണ്ടിലെ ഗവേഷണ മേധാവി റെനിഷ ചൈനാനിയുടെ അഭിപ്രായം. സെന്‍ട്രല്‍ ബാങ്കുകളില്‍ നിന്നും ഇടിഎഫുകളില്‍ നിന്നുമുള്ള ഡിമാന്‍ഡ് വേഗത്തില്‍ വര്‍ധിച്ച് കൊണ്ടിരിക്കുന്നതാണ് ഇതിന് കാരണമായി വ്യക്തമാക്കുന്നത്.
സ്വര്‍ണാഭരണം വാങ്ങാന്‍ ആഗ്രഹിക്കുന്നവരെ സംബന്ധിച്ചിടത്തോളം നിലവിലുള്ള ഈ വിലക്കയറ്റം വലിയ തിരിച്ചടിയാണ്. വിവാഹ പാര്‍ട്ടികളെയും വിലക്കയറ്റം ബുദ്ധിമുട്ടിക്കുമെന്നതില്‍ തര്‍ക്കമില്ല. നിലവില്‍ പുതിയ തലമുറയിലെ കുട്ടികളെല്ലാം ലൈറ്റ് വെയ്റ്റ് ആഭരണങ്ങളിലേക്ക് ചുവടുമാറിക്കഴിഞ്ഞു. ഒരു ഗ്രാമില്‍ തീര്‍ത്ത നെക് ചെയ്നുകളാണ് പലര്‍ക്കും നിലവില്‍ താല്പര്യം.

അതുപോലെ 18 കാരറ്റ് സ്വര്‍ണത്തിനും ആവശ്യക്കാരേറി. സ്വര്‍ണ വില ഈ പോക്കുപോവുകയാണെങ്കില്‍ മധ്യവര്‍ഗത്തിന് സ്വര്‍ണാഭരണം അത്യാഡംബരമാകുമെന്ന കാര്യത്തില്‍ തര്‍ക്കമില്ലെന്നും അതേസമയം, സ്വര്‍ണത്തില്‍ നിക്ഷേപം നടത്തുന്നവര്‍ക്ക് പ്രതീക്ഷാ നിര്‍ഭരമാണ് തുടര്‍ന്നുള്ള ദിവസങ്ങള്‍ എന്നാണ് വിപണി വിദഗ്ദര്‍ പറയുന്നത്.