82,000 വും കടന്ന് കുതിച്ച് സ്വർണവില; നിരക്കുകൾ പുതുക്കി സർവ്വകാല റെക്കോർഡിലേക്ക്

സംസ്ഥാനത്തെ സ്വർണവില നിരക്കുകൾ പുതുക്കി മുന്നോട്ടു കുതിക്കുകയാണ്.ഇന്നലെ നേരിയ കുറവ് രേഖപ്പെടുത്തിയ വില ഇന്ന് വീണ്ടും ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയിരിക്കുകയാണ്.ഇതുവരെയുള്ള സർവ്വകാല റെക്കോർഡുകളെല്ലാം ഭേദിച്ചാണ് സ്വർണ വിലയുടെ കുതിപ്പ് തുടരുന്നത്. 82,080 രൂപയാണ് ഇന്ന് ഒരു പവൻ്റെ വില. 640 രൂപയാണ് ഇന്ന് മാത്രം വർദ്ധിച്ചിട്ടുള്ളത്

സെപ്തംബർ 1 മുതൽ ഇന്ന് വരെ 4440 രൂപയുടെ കുറവാണ് വിപണിയിലുണ്ടായിട്ടുള്ളത് എന്നത് ശ്രദ്ധേയമാണ്. ഒരു ഗ്രാം സ്വർണത്തിൻ്റെ വില 10,000 രൂപയ്ക്ക് മുകളിലുമാണ്. 10,260 രൂപയാണ് ഇന്ന് ഒരു ഗ്രാം സ്വർണത്തിന് നൽകേണ്ടത്. 

ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കുന്നത്. അന്താരാഷ്ട്ര വിപണിക്കനുസരിച്ചാണ് ഇന്ത്യയിലെ വെള്ളി വില നിശ്ചയിക്കപ്പെടുന്നത്. ഡോളറുമായി താരതമ്യം ചെയ്യുന്പോള്‍ രൂപയുടെ വിലയില്‍ വരുന്ന കയറ്റിറക്കങ്ങളും വെള്ളി വിലയെ സ്വാധീനിക്കും.