റോക്കറ്റ് പോലെ കുതിച്ച് സ്വർണവില! 80,000ത്തിന് അരികെ, സർവ്വകാല റെക്കോർഡ്

സംസ്ഥാനത്ത് സ്വർണവില കൂടുന്നു. ഇതുവരെയുള്ള സർവ്വകാല റെക്കോർഡുകളെല്ലാം ഭേദിച്ചാണ് സ്വർണ വിലയുടെ കുതിപ്പ് തുടരുന്നത്. പവന് 640 രൂപ കൂടി 79,560 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. 80000 എത്താൻ വെറും 440 രൂപയുടെ കുറവ് മാത്രമാണുള്ളത്. ഇന്നലെ പവന് 78920 രൂപയിലാണ് വ്യാപാരം നടന്നത്. ഗ്രാമിന് 10,940 രൂപയുമാണ്. ചിങ്ങ മാസത്തിലെ വിവാഹ വിപണിയിൽ വലിയ ആശങ്കയാണ് സ്വർണവില സൃഷ്ടിക്കുന്നത്.
 
ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കുന്നത്. അന്താരാഷ്ട്ര വിപണിക്കനുസരിച്ചാണ് ഇന്ത്യയിലെ വെള്ളി വില നിശ്ചയിക്കപ്പെടുന്നത്. ഡോളറുമായി താരതമ്യം ചെയ്യുന്പോള്‍ രൂപയുടെ വിലയില്‍ വരുന്ന കയറ്റിറക്കങ്ങളും വെള്ളി വിലയെ സ്വാധീനിക്കും.