വാഹനപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പാച്ചിറ തളിയിൽ വീട്ടിൽ അബ്ദുൽ ഹമീദ് (78) അന്തരിച്ചു

കണിയാപുരം: വാഹനപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പാച്ചിറ തളിയിൽ വീട്ടിൽ അബ്ദുൽ ഹമീദ് (78) അന്തരിച്ചു. കഴിഞ്ഞ ഞാറാഴ്ച രാവിലെ പത്തോടെ പാച്ചിറ അൽറാഷിദ് യത്തീംഖാനയ്ക്ക് സമീപം ഇദ്ദേഹം നടത്തുന്ന ചായകടയ്ക്ക് മുന്നിൽ വച്ചാണ് സ്കൂട്ടർ ഇടിച്ച് തലയ്ക്കും മുഖത്തിന് ഗുരുതരമായി പരിക്കേറ്റത്. മെഡിക്കൽകോളേജ് ആശുപത്രിയിൽ ചികിത്സിയിലിരിക്കവെ ഇന്നലെ ഉച്ചയ്ക്ക് 12 മണിക്ക് മ'ര'ണപ്പെടുകായിരുരുന്നു.ഭാര്യ: അയിഷ ബീവി, മക്കൾ: അൽത്താഫ്, അൻസർ, മരുമകൾ: ഫാത്തിമ. കബറടക്കം ഇന്ന്  ഉച്ചയ്ക്ക് പള്ളിപ്പുറം പരിയാരത്തുകര മുസ്ളീം ജമാഅത്തിൽ