പൊക്കമില്ലായ്മയാണ് എൻ്റെ പൊക്കം എന്ന കവിവാക്യം യാഥാർത്ഥ്യമാക്കിയ ഗിന്നസ് പക്രുവിന് 49-ാം പിറന്നാൾ.

പരിമിതികളെ അവസരങ്ങളാക്കി മാറ്റിയ മലയാളികളുടെ ഇഷ്ടതാരമായ 
പൊക്കമില്ലായ്മയാണെൻ്റെ പൊക്കം... എന്ന കുഞ്ഞുണ്ണി മാഷിൻ്റെ കവിവാക്യം യാഥാർത്ഥ്യമാക്കിയ മിമിക്രി കലാകാരനും നടനും സംവിധായകനുമായ ഗിന്നസ് പക്രു.

പൊക്കമില്ലായ്മ എന്ന തന്‍റെ പരിമിതകള്‍ക്കിടയിലും സിനിമാ മേഖലയിൽ ഉയരങ്ങള്‍ കീഴടക്കിയ നമ്മുടെ സ്വന്തം ഗിന്നസ് പക്രുവിനെകുറിച്ച്. രണ്ടടി ആറിഞ്ച് പൊക്കം മാത്രമുള്ള ഒരു വ്യക്തി ശാരീരിക പരിമിതികളെ വെല്ലുവിളിച്ച് ഗിന്നസിന്റെ തലപ്പൊക്കത്തോളം (64.008 cm height) എത്തിയ താരമാണ് അജയകുമാർ എന്ന ഗിന്നസ് പക്രു. മൂന്നിലധികം സിനിമകളിൽ
നായകവേഷം കൈയ്യാളിയ ഏറ്റവും നീളം കുറഞ്ഞ നടൻ... ഏറ്റവും നീളം കുറഞ്ഞ സംവിധായകൻ... കേരള - തമിഴ്നാട് സർക്കാരുകളുടെതുൾപ്പെടെ നിരവധി സിനിമ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ഏറ്റവും പ്രായം കുറഞ്ഞ നടനും സംവിധായകനും പുറമെ ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ നിര്‍മ്മാതാവെന്ന നേട്ടവും അടുത്തിടെ പക്രുവിനെ തേടിയെത്തി 3 തവണ ഗിന്നസില്‍ ഇടം നേടിയിട്ടുള്ളയാളാണ് ഗിന്നസ് പക്രു. 1976 ഓഗസ്റ്റ് 31-ന് കൊല്ലം ജില്ലയിലെ കിഴക്കേ കല്ലട മുളവനയിൽ രാധാകൃഷ്ണ പിള്ള അംബുജാക്ഷിയമ്മ ദമ്പതികളുടെ മൂത്ത മകനായി ജനിച്ചു. രണ്ട് സഹോദരിമാർ കവിത, സംഗീത. അച്ഛൻ ഓട്ടോ ഡ്രൈവറായിരുന്നു. അമ്മ ടെലിഫോൺ ഓഫിസിൽ കരാർ ജീവനക്കാരിയായിരുന്നു. അജയകുമാർ ജനിച്ചു കുറച്ചു വർഷങ്ങൾക്കുള്ളിൽ അമ്മയുടെ നാടായ കോട്ടയത്തേക്ക് താമസം മാറി. 1984-ൽ എബ്രഹാം ജോസഫും വേളൂർ കൃഷ്ണൻ‌കുട്ടി എന്നിവരുടെ രചനയിൽ കെ.ജി. വിജയകുമാർ സംവിധാനം ചെയ്ത്
നെടുമുടി വേണു, ഗണേഷ് കുമാർ, ആലുംമൂടൻ, ജഗതി ശ്രീകുമാർ ജഗന്നാഥ വർമ്മ എന്നിവർ അഭിനയിച്ച 
അമ്പിളി അമ്മാവൻ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്ക് ആദ്യമായി കടന്നു വരുന്നത്. ഈ ചിത്രത്തില്‍ അവതരിപ്പിച്ച കഥാപാത്രത്തിന്‍റെ പേര് പക്രു എന്നായിരുന്നു. ഇതോടെയാണ് 
അജയ് കുമാർ പക്രു എന്ന പേരിൽ അറിയപ്പെട്ടു തുടങ്ങിയത്.

വിദ്യാഭ്യാസത്തിനു ശേഷം ഒരു മിമിക്രി കലാകാരനായിരുന്നതിനു ശേഷമാണ് സിനിമയിലെത്തുന്നത്. നിരവധി ടെലിവിഷൻ പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്.
ഉണ്ടപക്രു എന്ന പേരിലും അറിയപ്പെടുന്ന അജയൻ 2008 ൽ വിനയൻ സംവിധാനം ചെയ്ത 'അത്ഭുതദ്വീപി'ലൂടെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചതോടെയാണ് ഏറ്റവും പൊക്കം കുറഞ്ഞ നടനെന്ന ഗിന്നസ് റെക്കോഡ് ഈ 76 സെന്റിമീറ്ററുകാരനെ തേടിയെത്തിയത്. ഈ ചിത്രത്തിൽ പ്രധാന വേഷം ചെയ്ത ഏറ്റവും ഉയരം കുറഞ്ഞ നടൻ എന്ന അംഗീകാരം ലഭിച്ചു. ഇത് പിന്നീട് തമിഴിലേക്കും മൊഴിമാറ്റം നടത്തിയിരുന്നു. അത്ഭുതദ്വീപ് എന്ന ചിത്രത്തിൽ ചെറിയ പുരുഷന്മാരും വലിയ സ്ത്രീകളും ഉള്ളതിൽ ഒരു കുള്ളനായിട്ടാണ് അഭിനയിച്ചത്. 2018 ഏപ്രിൽ 21ന് പക്രുവിനെ ലോകത്തെ ഏറ്റവും പൊക്കം കുറഞ്ഞ സംവിധായകനായി അംഗീകരിച്ച് ലിംക ബുക്ക് ഓഫ് റെക്കോഡ്‌സ്, യൂണിവേർസൽ റെക്കോഡ് ഫോറം, ബെസ്റ്റ് ഓഫ് ഇന്ത്യ എന്നീ 3 സംഘടനകളുടെ റെക്കോഡുകൾ ഒരു ദിവസം തന്നെ ഏറ്റുവാങ്ങി റെക്കോർഡ് സ്ഥാപിച്ചിരുന്നു. 2013-ൽ പക്രു സംവിധാനം ചെയ്ത 'കുട്ടീം കോലും' എന്ന ചിത്രമാണ് റെക്കോഡിനുടമയാക്കിയത്. ഈ ചിത്രത്തിലൂടെ പൊക്കം കുറഞ്ഞ സംവിധായകനെന്ന ഗിന്നസ് റെക്കോഡും പക്രു സ്വന്തമാക്കിയിരുന്നു. 2006 മാർച്ചിൽ ഗായത്രി മോഹനെ വിവാഹം ചെയ്തു. ഭാര്യക്ക് സാധാരണ പോലെ തന്നെ ഉയരമുണ്ട്. പക്രു - ഗായത്രി ദമ്പതികൾക്ക് ദീപ്ത കീർത്തി, ദ്വിജ കീർത്തി എന്നീ രണ്ട് മക്കളുമുണ്ട്. മേൽവിലാസം, അപ്പോത്തിക്കിരി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ മാധവ രാമദാസ് സംവിധാനം ചെയ്ത ഇളയരാജ എന്ന ചിത്രത്തിലെ അഭിനയത്തിന് ഗുജറാത്തിലെ അഹമ്മദാബാദ് രാജ്യാന്തര ഫിലിം ഫെസ്റ്റിവലിൽ മികച്ച നടനുള്ള പുരസ്കാരം ഗിന്നസ് പക്രുവിന് ലഭിച്ചിട്ടുണ്ട്. തൃശൂർ റൗണ്ടിൽ കപ്പലണ്ടി വിൽപ്പനക്കാരനായ വനജനെയാണ് ഗിന്നസ് പക്രു ഇളയരാജയിൽ അവതരിപ്പിച്ചത്. വനജന്റെ അതിജീവനത്തെ കേന്ദ്രീകരിച്ചായിരുന്നു സിനിമ. എഴുത്തുകാരൻ സുദീപ് ടി. ജോർജ്ജാണ് ഇളയരാജയുടെ തിരക്കഥ രചിച്ചത്. ഹരിശ്രീ അശോകൻ, ഗോകുൽ സുരേഷ്, മാസ്റ്റർ ആദിത്, ബേബി ആർദ്ര, ദീപക് പറമ്പോൽ എന്നിവരും ചിത്രത്തിൽ കഥാപാത്രങ്ങളായിരുന്നു.

കടുത്ത വാഹനപ്രേമിയായ മകൾ ദീപ്ത കീർത്തിയുടെ ഏറ്റവും വലിയ ആഗ്രഹങ്ങളിലൊന്നായിരുന്നു ലംബോർഗിനി എന്ന വാഹനം ഒന്ന് അടുത്ത കാണുക എന്നതും പറ്റിയാൽ അതിൽ ഒന്ന് യാത്ര ചെയ്യുകയെന്നതും. ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന ലംബോർഗിനി പക്രു സ്വന്തമാക്കി തൻ്റെ മകളുടെ പ്രധാന ആഗ്രഹം സാധിച്ച് കൊടുത്തതിന്റെ വിശേഷം തന്റെ യുട്യൂബ് ചാനലായ ഗിന്നസ് പക്രു ഇൻ മീഡിയ എന്ന യുട്യൂബ് ചാനലിലൂടെയാണ് ഗിന്നസ് പക്രു പങ്കുവെച്ചിരുന്നു.

𝐂𝐨𝐮𝐫𝐭𝐚𝐬𝐲