*മൂന്നു കിലോമീറ്റർ ദൂരം ലക്ഷപ്രഭുക്കളായി 3 പേർ!* *ആ ദൂരമ വസാനിച്ചപ്പോൾ കൊടുത്തു നേടി നേടിയത് കോടി പുണ്യം.*

മൂന്നു കിലോമീറ്റർ ദൂരം ലക്ഷ പ്രഭുക്കളായി 3 പേർ ! ആ ദൂര മവസാനിച്ചപ്പോൾ ലക്ഷങ്ങൾ തിരിച്ചു കൊടുത്ത വർക്ക് കോടിപതികളുടെ തിളക്കം.

ഓണത്തിരക്കിൽ കൊച്ചുകുട്ടികൾക്ക് വായിച്ചു കൊടുക്കാൻ ഇതിലും നല്ലൊരു കഥ വേറെയില്ല. സംഭവം ഇങ്ങനെ...

 ഓണാഘോഷത്തോടനുബന്ധിച്ചു ചേലക്കര മുഖാരിക്കുന്ന് ഗ്രൗണ്ടിൽ നടക്കുന്ന തലമപ്പന്തു കളി കഴിഞ്ഞു ശനി രാത്രി ഏഴരയോടെ വീട്ടിലേക്കു മടങ്ങുമ്പോൾ ആദർശ്(17), ആദർശ്(21), സൂര്യജിത്ത് (16) എന്നീ സുഹൃത്തുക്കൾ ഒരു ബാഗ് കളഞ്ഞ് കിട്ടി.

തുറന്നുനോക്കിയപ്പോൾ നിറയെ നോട്ടുകൾ. 

സമയം രാത്രി ഏഴരയായിരുന്നു.

 കൂടുതൽ ഒന്നും ചിന്തിയ്ക്ക്  കുട്ടികൾ പൊലീസ് സ്റ്റേഷനിലേക്കു നടന്നു.

സ്ഥലത്ത് നിന്നും മൂന്നുകിലോമീറ്റർ ദൂരമുണ്ട് സ്റ്റേഷനിലേയ്ക്ക്.

രാത്രിയാണ്. പുറത്ത് പറഞ്ഞാൽ അപകടമാകുമെന്ന് കരുതി സംഭവം ആരെയും അറിയിച്ചില്ല.

സ്റ്റേഷനിലെത്തി ബാഗ് പൊലീസിനെ ഏൽപ്പിച്ചു.

ബാഗിൽ 3 ലക്ഷം രൂപയുണ്ടായിരുന്നു

അനേഷണത്തിൽ 
നാട്ടുകാരൻ തന്നെയായ മൂലങ്കോട്ടിൽ ബാലകൃഷ്ണന്റേതായിരുന്നു ബാഗ്. 

 ഓട്ടോറിക്ഷയിലെ ഡ്രൈവിങ് സീറ്റിൽ നിന്നു വീണു പോയതാണെന്നും സുഹൃത്തിന്റെ പണമാണു ബാഗിൽ ഉണ്ടായിരുന്നതെന്നും ബാലകൃഷ്ണൻ പറഞ്ഞു. 

പൊലീസ് സാന്നിധ്യത്തിൽ വിദ്യാർഥികൾ തന്നെ ബാഗ് ഉടമയ്ക്കു നൽകി.നന്മയുള്ള മനസ്സിനുടമകളായ മൂന്ന് കുട്ടുകാർ ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുകയാണ്.