പെട്രോള്‍ പമ്പുകളിലെ ടോയ്ലറ്റ് ഉപയോഗം; 24 മണിക്കൂറും ടോയ്ലറ്റ് സൗകര്യം ലഭ്യമാക്കണമെന്ന് ഹൈക്കോടതി

കൊച്ചി: പെട്രോള്‍ പമ്പുകളില്‍ 24 മണിക്കൂറും ടോയ്ലറ്റ് സൗകര്യം ലഭ്യമാക്കണമെന്ന് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചു. ദീര്‍ഘ ദൂര യാത്രക്കാരെയും ഉപയോഗക്താക്കളെയും കണക്കിലെടുത്താണ് ഉത്തരവ്.

ദേശീയ പാത അല്ലാത്ത സ്ഥലങ്ങളില്‍ പൊതുജനങ്ങള്‍ക്ക് സൗകര്യം നല്‍കണോയെന്നത് പമ്പുടമകളുടെ വിവേചന താല്‍പര്യമാണെന്നും കോടതി വ്യക്തമാക്കി. ദേശീയ പാതയില്‍ യാത്രികര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കേണ്ടത് എന്‍എച്ച്ഐ ആണെന്നും അത് പെട്രോള്‍ പമ്പ് ഉടമകള്‍ക്ക് നല്‍കാനാവില്ലെന്നും കോടതി നിരീക്ഷിച്ചു.