മോഷണ വാഹനത്തില്‍ മയക്കുമരുന്ന് കടത്തുകയായിരുന്ന പ്രതികളില്‍ നിന്ന് വെട്ടുകത്തിയും കഠാരയും പൊലീസ് കണ്ടെടുത്തു. രണ്ട് മാസം മുമ്പ് കല്ലമ്പലത്ത് നിന്നും മോഷ്ടിക്കപ്പെട്ട ഇന്നോവ കാറും പിടിച്ചെടുത്തു.പിന്തുടര്‍ച്ചയ്ക്കിടെ ബലപ്രയോഗത്തിലൂടെയാണ് പ്രതികളെ പൊലീസ് പിടികൂടിയത്. നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതികളായ ഇവരെ വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയില്‍ ഹാജരാക്കും.
