അഞ്ചുതെങ്ങ് കുടുംബാരോഗ്യ കേന്ദ്രത്തിലെ 15 ലക്ഷത്തിന്റെ ലാബ് യൂണിറ്റ് പ്രവർത്തിക്കാത്തത് ചൂണ്ടിക്കാട്ടി ജില്ലാ മെഡിക്കൽ ഓഫീസർക്ക് പരാതി നൽകി.

അഞ്ചുതെങ്ങ് കുടുംബാരോഗ്യ കേന്ദ്രത്തിലെ 15 ലക്ഷത്തിന്റെ ലാബ് യൂണിറ്റ് പ്രവർത്തിക്കാത്തത് ചൂണ്ടിക്കാട്ടി ജില്ലാ മെഡിക്കൽ ഓഫീസർക്ക് പരാതി നൽകി.

തീരദേശ ജനതയുടെ നിരന്തര ആവിശ്യത്തിന്റെ ഭാഗമായാണ് 15 ലക്ഷത്തോളം രൂപ ചിലവഴിച്ച് ബ്ലോക്ക്‌ പഞ്ചായത്ത് "ഫുള്ളി ഓട്ടോമെറ്റെഡ് ബയോ കെമിസ്ട്രി അനലൈസർ" എന്ന ഉപകരണം വാങ്ങിയത്. ഈ ഉപകരണമാണ് നിലവിൽ കഴിഞ്ഞ 2 ആഴ്ചക്കാലമായി പ്രവർത്തിപ്പിക്കാത്തത്. AC തകരാർ മൂലമാണ് ഇത് പ്രവർത്തിപ്പിക്കാൻ കഴിയാത്തത് എന്നാണ്‌ ബന്ധപ്പെട്ടവർ പറയുന്നത്. AC യുടെ ബോർഡ് അടിച്ചു പോയത്രേ, എന്നാൽ ഈ ഉപകരണം സൂക്ഷിക്കുന്ന മുറിയിൽ ഒരു സ്റ്റാൻഡ് ബൈ AC ഉൾപ്പെടെ 2 AC കൾ പിടിപ്പിച്ചിട്ടുണ്ട്. ഇവ രണ്ടും ഇപ്പോൾ പ്രവർത്തിക്കാത്ത അവസ്ഥയാണ്. ഒരേ സമയം രണ്ട് AC യുടേയും ബോർഡ് അടിച്ചു പോയി എന്നാണ്‌ ബന്ധപ്പെട്ടവർ പറയുന്നത്. ഇതിനുപിന്നിൽ സ്വകാര്യ ലാബ് കളെ സഹായിക്കാൻ വേണ്ടിയാണോ എന്ന് സംശയിക്കേണ്ടി ഇരിക്കുന്നു. മാത്രവുമല്ല AC റിപ്പയറിങ് ന് കംപ്ലയിന്റ് രെജിസ്റ്റർ ചെയ്തെന്നും ഇനി തങ്ങൾക്ക് ഇതിൽ കൂടുതൽ ഒന്നും ചെയ്യാൻ കഴിയില്ലെന്നും ബന്ധപ്പെട്ടവർ പറയുന്നു. 

രണ്ട് ആഴ്ച ആയിട്ടും AC റിപ്പയർ ചെയ്യാൻ കഴിയാത്തത് ബന്ധപ്പെട്ടവരുടെ കടുത്ത അനാസ്ഥയായ് മാത്രമേ കാണുവാൻ കഴിയൂ. ആശുപത്രിയിലെ മറ്റ് AC കൾ നിലവിൽ പ്രവർത്തിക്കുന്നുണ്ട്. എന്നാൽ ഈ മിഷ്യൻ മറ്റ് റൂമിലേക്ക് മറ്റുവാനോ, അല്ലെങ്കിൽ പ്രവർത്തിക്കുന്ന AC യൂണിറ്റ് ലാബിലേക്ക് മറ്റുവാനോ ബന്ധപ്പെട്ടവർ ശ്രമിക്കുന്നുമില്ല, തീരദേശ പഞ്ചായത്തായ അഞ്ചുതെങ്ങിലെ സാധാരണക്കാരായ രോഗികളുടെ ആശ്രയകേന്ദ്രമാണ് ഈ ആശുപത്രി. എന്നാൽ ഇവിടെയാകട്ടെ നിലവിൽ ആവിശ്യത്തിന് സ്റ്റാഫോ, ഉപകരണങ്ങളോ, എന്തിന് മരുന്നുകളോ പോലും, ഇല്ലാത്ത അവസ്ഥയാണെന്നും, ആയതിനാൽ ഈ വിഷയത്തിന്മേൽ അടിയന്തര നടപടി സ്വീകരിച്ച് ബന്ധപ്പെട്ടവരുടെ അനാസ്ഥയ്ക്കെതിരെ കർശനമായ നടപടി സ്വീകരിക്കണമെന്നും ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയത്.