*ഒന്നാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെ പഠിക്കുന്ന വിദ്യാർഥികൾക്ക് മാർ​ഗദീപം സ്കോളർഷിപ്പിന് അപേക്ഷിക്കാം*

ഒന്നാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെ പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിൽ ഉൾപ്പെട്ട വിദ്യാർഥികൾക്ക് സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് നൽകുന്ന സ്‌കോളർഷിപ്പാണ് മാർഗദീപം പദ്ധതി. 2025-26ലെ സ്‌കോളർഷിപ്പിന് അപേക്ഷ വിളിച്ചിട്ടുണ്ട്. സർക്കാർ, സർക്കാർ എയ്ഡഡ് സ്‌കൂളുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്കാണ് സ്‌കോളർഷിപ്പ് അനുവദിക്കുക. വിദ്യാർഥികൾ സെപ്റ്റംബർ 22ന് മുൻപായി അപേക്ഷ നൽകണം

*യോഗ്യത*
സർക്കാർ/ എയ്ഡഡ് സ്‌കൂളുകളിൽ ഒന്നാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെ പഠിക്കുന്ന വിദ്യാർഥികൾക്കാണ് അവസരം. 
വിദ്യാർഥികൾ മുസ് ലിം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, ജൈന, പാഴ്‌സി വിഭാഗങ്ങളിൽ ഉൾപ്പെട്ടവരായിരിക്കണം. 
കേരളത്തിൽ സ്ഥിര താമസമുള്ളവരായിരിക്കണം. 
കുടുംബ വാർഷിക വരുമാനം രണ്ടര ലക്ഷം കവിയാൻ പാടില്ല. 

ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ സ്വന്തം പേരിൽ അക്കൗണ്ട് ഉണ്ടായിരിക്കണം.
സ്‌കോളർഷിപ്പിന്റെ 30 ശതമാനം പെൺകുട്ടികൾക്കായി സംവരണം ചെയ്തിട്ടുണ്ട്. 

ഒരേ കുടുംബത്തിൽ നിന്ന് രണ്ടിൽ കൂടുതൽ വിദ്യാർഥികൾക്ക് അപേക്ഷിക്കാനാവില്ല. 

ഈ സ്‌കീമിന് കീഴിൽ ആനുകൂല്യം ലഭിക്കുന്ന വിദ്യാർഥിക്ക് മറ്റ് സ്‌കീമുകളിലെ/ സ്‌കോളർഷിപ്പ് ആനുകൂല്യങ്ങൾ കൈപ്പറ്റാൻ പാടില്ല.

അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ട രേഖകൾ

- വരുമാന സർട്ടിഫിക്കറ്റ്

- മൈനോറിറ്റി/ കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ്

- ബാങ്ക് പാസ് ബുക്ക് പകർപ്പ്

- ബാധകമെങ്കിൽ ഭിന്നശേഷി സർട്ടിഫിക്കറ്റ് (40 ശതമാനത്തിനും അതിന് മുകളിലും വൈകല്യമുള്ള വിഭാഗം)

- ബാധകമെങ്കിൽ അച്ഛനോ/ അമ്മയോ/ രണ്ടുപേരും മരണപ്പെട്ടിട്ടുണ്ടെങ്കിൽ മരണ സർട്ടിഫിക്കറ്റ്.

- ഗ്രേഡ് ഷീറ്റിന്റെ പകർപ്പ് (അക്കാദമിക വർഷം 2024-2025)

അപേക്ഷ

താൽപര്യമുള്ളവർ https://margadeepam.kerala.gov.in/ എന്ന വെബ്‌സൈറ്റ് മുഖേന സ്‌കൂൾ തലത്തിൽ അപേക്ഷിക്കണം. ഓൺലൈൻ അപേക്ഷ പൂർണമായി പൂരിപ്പിച്ച് സ്ഥാപന മേധാവിക്ക് സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് 0471 2300524, 0471-2302090 എന്ന നമ്പറിൽ ബന്ധപ്പെടുക